ആനപ്പന്തി ബാങ്ക് തെരഞ്ഞെടുപ്പ്​ നാളെ; സുരക്ഷയൊരുക്കാൻ ഹൈകോടതി ഉത്തരവ്

ഇരിട്ടി: ആനപ്പന്തി സർവിസ് ബാങ്ക് തെരഞ്ഞെടുപ്പ് സുഗമമായി നടത്താനാവശ്യമായ സുരക്ഷയൊരുക്കാൻ ഹൈകോടതി ഉത്തരവ്. യു.ഡി.എഫ് സ്ഥാനാർഥിയും നിലവിലെ ബാങ്ക് പ്രസിഡൻറുമായ അഡ്വ. ജെയ്സൺ തോമസ് നൽകിയ ഹരജിയിലാണ് സുരക്ഷാ ഉത്തരവ്. അങ്ങാടിക്കടവ് ഹൈസ്കൂളിൽ ഞായറാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. ബാങ്കിൽനിന്ന് വിതരണം ചെയ്ത തിരിച്ചറിയൽ കാർഡിന് പുറേമ തെരഞ്ഞെടുപ്പ് കമീഷൻ ഐഡൻറിറ്റി കാർഡ്, ആധാർകാർഡ്, റേഷൻകാർഡ്, ൈഡ്രവിങ് ലൈസൻസ് എന്നിവയിലേതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് വോട്ടർമാർ കൈയിൽ കരുതണം. ബൂത്തിലും പരിസരത്തും വിഡിയോ കാമറയും സ്ഥാപിക്കും. യു.ഡി.എഫ് പാനലിനു പുറേമ എൽ.ഡി.എഫ് നേതൃത്വത്തിൽ സഹകരണ സംരക്ഷണ മുന്നണിയും മത്സരരംഗത്തുണ്ട്. സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ഇരിട്ടിയിൽ ഇരിട്ടി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം 28, 29 തീയതികളിൽ ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 28ന് രാവിലെ 10ന് കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.സി. ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധിസമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡൻറ് അയത്തിൽ തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് വനിതാസമ്മേളനം മുൻ എം.എൽ.എ കെ.സി. റോസക്കുട്ടിടീച്ചർ ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 11.30ന് സൗഹൃദസമ്മേളനം സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ഭാരവാഹികളെയും തെരെഞ്ഞടുക്കും. പരിപാടിയുടെ ഭാഗമായി ശനിയാഴ്ച വൈകീട്ട് നാലിന് ഇരിട്ടിയിൽ വിളംബരറാലി സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി, എം.ജി. ജോസഫ്, കെ. രാമകൃഷ്ണൻ, കെ. സുധാകരൻ, പി.സി. വർഗീസ്, പി.വി. ജോസഫ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.