ചെറുവത്തൂര്‍: ഡി.വൈ.എഫ്.ഐ ചെറുവത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം മടക്കരയില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ജെയിക് സി. തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ.പി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ശിവജി വെള്ളിക്കോത്ത്, ജില്ല ജോയൻറ് സെക്രട്ടറി എം. രാജീവന്‍, ബ്ലോക്ക് സെക്രട്ടറി കെ. രാജു, ജില്ല കമ്മിറ്റിയംഗം എം.സുമേഷ്, ടി.വി. കണ്ണന്‍, പി.വി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല കമ്മിറ്റിയംഗം രജീഷ് വെള്ളാട്ട് സ്വാഗതവും എം. രഞ്ജീഷ് നന്ദിയും പറഞ്ഞു. മടക്കരയില്‍ ജെയിക് സി. തോമസ് ഉദ്ഘാടനം ചെയ്യുന്നു ഏരിയ സമ്മേളനം ചെറുവത്തൂർ: പാർലമെൻറ് തെരഞ്ഞെടുപ്പിന് മുമ്പുവരെ കോൺഗ്രസിനുവേണ്ടി കുഴലൂത്ത് നടത്തിയ ദേശീയ മാധ്യമങ്ങൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പതനത്തെ കുറിച്ച് വിശകലനം ചെയ്യാതെ മോദിയുടെ ഉമ്മാക്കി ഉയർത്തിക്കൊണ്ടുവരാനുള്ള പ്രവണത വർധിക്കുന്നതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. സി.പി.എം തൃക്കരിപ്പൂർ ഏരിയ സമ്മേളനത്തിെൻറ ഭാഗമായി വെള്ളച്ചാലിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ സെക്രട്ടറി ഇ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ, കെ. കുഞ്ഞിരാമൻ, എം.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.