ആലക്കോട്: ശരവേഗത്തിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന മലയോര ഹൈവേയിൽ തേർത്തല്ലി പാർട്ടി ഒാഫിസ് മുതൽ ടെലിഫോൺ എക്സ്ചേഞ്ച് ഒാഫിസ് വരെയുള്ള ഭാഗത്തെ വൈദ്യുതിത്തൂണുകൾ റോഡ് നിർമാണത്തിന് തടസ്സംനിൽക്കുകയാണ്. റോഡിന് വീതികൂട്ടിയപ്പോൾ ചില വൈദ്യുതിത്തൂണുകൾ റോഡിെൻറ പകുതിയോളംഭാഗത്തായി നിൽക്കുകയാണ്. സമീപത്ത് പുതിയ പോസ്റ്റുകൾ സ്ഥാപിച്ചെങ്കിലും ലൈനുകൾ മാറ്റിസ്ഥാപിച്ച് പഴയ പോസ്റ്റുകൾ മാറ്റാത്തതാണ് നിർമാണപ്രവൃത്തിക്ക് തടസ്സം. തൂണുകൾ മാറ്റിസ്ഥാപിച്ചാൽ മാത്രമേ ടാറിങ് ആരംഭിക്കാൻ കഴിയൂവെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.