പിലാത്തറ: ദാരുശിൽപി വടക്കിനയിൽ സുകുമാരൻ ആചാരിക്ക് പട്ടുംവളയും ചെങ്കൽ ശിൽപി കരിവെള്ളൂർ പത്മനാഭൻ മണിയാണിക്ക് വീരശൃംഖലയും നൽകി ആദരിക്കുന്നു. മണിയറ എടക്കാട്ടപ്പൻ മഹാവിഷ്ണുക്ഷേത്ര പുനർനിർമാണത്തിന് ചെങ്കൽ -ദാരുശിൽപവേലകൾ ശിൽപശാസ്ത്ര വിധിപ്രകാരം കമനീയമായി പണിതതിൽ നേതൃത്വം നൽകിയതിനാണ് ക്ഷേത്രസമിതി പുരസ്കാരം നൽകുന്നത്. മണിയറയിലെ വടക്കിനയിൽ കേശവൻ ആചാരിയുടെയും ലക്ഷ്മിയുടെയും മകനായ സുകുമാരൻ ആചാരിയും ഉദിനൂരിലെ കളത്തിൽ വീട്ടിൽ അമ്പുവിെൻറ മകനായ പത്മനാഭൻ മണിയാണിയും തായിനേരി ഒറ്റപ്പുര തറവാട്ടിലെ ഗുരുകുലത്തിൽ കണ്ണനാചാരിയുടെ ശിക്ഷണത്തിലാണ് വാസ്തുശാസ്ത്രം അഭ്യസിച്ചത്. 26ന് രാവിലെ 11ന് തളിപ്പറമ്പ് ശ്രീ രാജ രാജേശ്വര ക്ഷേത്ര കൊട്ടുംപുറത്ത് വെച്ച് പുരസ്കാരം നൽകി ആദരിക്കും. തുടർന്ന് മണിയറ എടക്കാട്ടപ്പൻ ക്ഷേത്രത്തിൽ സ്വീകരണമുണ്ടാകും. വാർത്താസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡൻറ് എം.പി. ജനാർദനൻ, സെക്രട്ടറി പി.കെ. പത്മനാഭൻ, വൈസ് പ്രസിഡൻറ് പി. വിനയൻ, ട്രഷറർ കെ. കുഞ്ഞിക്കണ്ണൻ, ഇ. നാരായണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.