മണ്ണുമാന്തിയന്ത്രങ്ങളും ടിപ്പര്‍ലോറികളും കണ്ടുകെട്ടുന്നത് അവസാനിപ്പിക്കണം

ഇരിട്ടി: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തി​െൻറ പേരിലും കെ.എം.എം.സി നിയമത്തി​െൻറ പേരിലും മണ്ണുമാന്തിയന്ത്രങ്ങളും ടിപ്പര്‍ലോറികളും കണ്ടുകെട്ടി പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പകരം നിയമം ലംഘിക്കുന്ന ഭൂവുടമകളുടെ പേരില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മ​െൻറ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മേഖല കൺവെന്‍ഷന്‍ ആവശ്യപ്പെട്ടു. നിയമലംഘനം എന്ന വ്യാജേന വണ്ടികള്‍ പിടിച്ചെടുത്ത് ഭീമമായ പിഴ ചുമത്തുന്ന റവന്യൂ- -പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ണുമാന്തിയന്ത്രം, ടിപ്പര്‍ലോറികള്‍, കംപ്രസറുകള്‍ എന്നീ വാഹന ഉടമകളുടെ സംഘടനയായ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മ​െൻറ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോ. മേഖല കമ്മിറ്റി രൂപവത്കരണ കൺവെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാടാച്ചിറ ബാബു ഉദ്ഘാടനംചെയ്തു. സുനില്‍ വയലാമണ്ണില്‍ അധ്യക്ഷതവഹിച്ചു. ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍ കെ.കെ. മമ്മു, സജിത്ത് മുണ്ടേരി, പാനോളി രമേശൻ, പി.കെ. ഷാജി, സലാം മുണ്ടേരി, ഷാജേഷ് എടൂർ, കെ.പി. റാഫി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ബാബൂസ് ആൻറണി (പ്രസി.), ഷാജേഷ് എടൂർ, കെ.പി. റാഫി, ഷാജി കുളമ്പിനാല്‍ (വൈസ് പ്രസി.), സജേഷ് സ്റ്റാര്‍ (ജന. സെക്ര.), ജംഷീര്‍ ഉളിയിൽ, എസ്.എസ്. ഷാജി, ബെന്നി കിരൺ, ബോബിന്‍ വള്ളിത്തോട്, ജോജോ സ്റ്റാര്‍ (സെക്ര.), സുനില്‍ വയലാമണ്ണില്‍ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.