പഴയങ്ങാടി: പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അധ്യയനയാത്രയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ദുഷ്പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ മാനേജർ വാർത്താക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി. വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളുടെ ഭാഗമായി മാനേജ്മെൻറ്, അധ്യാപകർ, പി.ടി.എ എന്നിവയുടെ പൂർണ ഉത്തരവാദിത്തത്തിൽ നടത്തുന്ന അധ്യയനയാത്രക്കെതിരെ സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നരീതിയിൽ സാമൂഹികദ്രോഹികൾ നടത്തുന്ന പ്രചാരണത്തിൽ വഞ്ചിതരാകരുതെന്നും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.