കണ്ണൂർ: മീസിൽസ്--റൂബെല്ല കുത്തിെവപ്പിൽ ജില്ലയിൽ 100 ശതമാനമാക്കാൻ ബന്ധപ്പെട്ടവർ പരിശ്രമിക്കണമെന്ന് ജില്ല ആസൂത്രണസമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ നിരവധി സ്കൂളുകൾ ഇതിനകം 100 ശതമാനമെന്ന നേട്ടം കൈവരിച്ചുകഴിഞ്ഞു. ചിലയിടങ്ങളിൽ മാത്രമാണ് വാക്സിനേഷെൻറ ശതമാനം 80ൽ താഴെനിൽക്കുന്നത്. പ്രതിരോധകുത്തിെവപ്പ് നൽകുന്നതുമായി ബന്ധപ്പെട്ടവിഷയത്തിൽ ചില മതതീവ്രവാദ ശക്തികളുടെ ഇടപെടലിനെതിെര സമൂഹം ജാഗ്രതപുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചില ഗ്രൂപ്പുകൾ തങ്ങളുടെ സ്വാധീനം അളക്കാൻ വാക്സിനേഷൻ കാമ്പയിനെ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സമൂഹത്തിെൻറ പൊതുതാൽപര്യങ്ങൾക്ക് എതിരുനിൽക്കുന്ന ഇത്തരം ഛിദ്രശക്തികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്താൻ എല്ലാവരും മുന്നിട്ടിറങ്ങണം. സമൂഹത്തിെൻറ ആരോഗ്യത്തെ ബാധിക്കുന്ന വാക്സിനേഷൻ വിഷയത്തിൽ ആരുടെ ഭാഗത്തുനിന്നും അലംഭാവം പാടില്ലെന്ന് ഡി.പി.സി ചെയർമാൻകൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. ജില്ലയിൽ പലയിടങ്ങളിലും കൃഷി ഓഫിസർമാർ ഇല്ലാത്തത് പദ്ധതിനിർവഹണത്തെ ബാധിക്കുന്നതായി പരാതിയുയർന്നു. കാർഷികപ്രവർത്തനങ്ങൾ കൂടുതൽ നടക്കുന്ന മലയോര മേഖലകളിൽ കൃഷി ഓഫിസർമാരുടെ അഭാവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ജില്ലയിലെ 15 കൃഷി ഓഫിസർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇക്കാര്യം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്താൻ യോഗം തീരുമാനിച്ചു. 26 തദ്ദേശസ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് യോഗം അംഗീകാരം നൽകി. 2018-19 വാർഷികപദ്ധതി തയാറാക്കുന്നതിനുവേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിക്കാൻ യോഗം തദ്ദേശസ്ഥാപനങ്ങൾക്ക് യോഗം നിർദേശം നൽകി. 2017-18 വാർഷിക പദ്ധതി രൂപവത്കരണത്തിെൻറ ഭാഗമായി തയാറാക്കിയ അവസ്ഥാരേഖ (സ്റ്റാറ്റസ് റിപ്പോർട്ട്) വർക്കിങ് ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ ഡിസംബർ 31നകം പരിഷ്കരിക്കണം. ആസൂത്രണ ഗ്രാമസഭയിലെ പങ്കാളിത്തം വർധിപ്പിക്കുന്നതിെൻറ ഭാഗമായി കരടുനിർദേശങ്ങൾ ചർച്ച ചെയ്യുന്നതിന് അയൽസഭകളും വിവിധ സാമൂഹികവിഭാഗങ്ങളുടെ പഞ്ചായത്തുതല യോഗങ്ങളും ചേരണമെന്നും നിർദേശിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ കെ.പി. ജയബാലൻ, ടി.ടി. റംല, കെ.കെ. ശോഭ, അംഗങ്ങളായ അജിത്ത് മാട്ടൂൽ, സുമിത്ര ഭാസ്കരൻ, ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.