കണ്ണൂർ: ജില്ല കേരളോത്സവത്തിെൻറ ഭാഗമായി ജില്ലതലം മുതൽ നടക്കുന്ന ദേശീയ യുവോത്സവ ഇനങ്ങളായ മണിപ്പൂരി, കഥക്, ഒഡീസി, സിത്താർ, ഫ്ലൂട്ട്, വീണ, ഹാർമോണിയം, ഗിത്താർ ഇനങ്ങളിൽ മത്സരിക്കുന്നവർ 26നകം ജില്ല കൺവീനർ, ജില്ല പഞ്ചായത്ത് സെക്രട്ടറി, ജില്ല കേരളോത്സവം, ജില്ല പഞ്ചായത്ത് ഓഫിസ്, കണ്ണൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണം. പ്രായം ജനുവരി ഒന്നിന് 15 വയസ്സ് തികഞ്ഞവരും 30 വയസ്സ് കവിയാത്തവരുമായിരിക്കണം. ഫോട്ടോ, തിരിച്ചറിയൽ കാർഡിെൻറ പകർപ്പ് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.