അഴീക്കോട്: അഴീക്കോട് വെള്ളക്കല്ല് സി.പി.എം പ്രവർത്തകെൻറ വീടിന് നേരെ അക്രമം. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ചിറക്കൽ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.എം അഴീക്കോട് നോർത്ത് ലോക്കലിലെ വെള്ളക്കല്ല് ബ്രാഞ്ചംഗവുമായ എം.വി. ലക്ഷ്മണെൻറ വീടിന് നേരെയാണ് അക്രമമുണ്ടായത്. വീടിെൻറ മുൻഭാഗത്തെ മൂന്ന് ജനൽഗ്ലാസുകളും അലങ്കാരമത്സ്യം വളർത്തുന്ന അക്വേറിയവും തകർത്തു. എം.വി. ലക്ഷ്മണെൻറ മകൻ എം.വി. ലജിത്ത് ഡി.വൈ.എഫ്.ഐ അഴീക്കോട് നോർത്ത് മേഖല പ്രസിഡൻറാണ്. വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ഞായറാഴ്ച മുതൽ അഴീക്കോട് പഞ്ചായത്തിലെ അഴീക്കൽ, ഓലാടത്താഴെ, വെള്ളക്കല്ല് എന്നീ പ്രദേശങ്ങളിൽ എസ്.ഡി.പി.ഐ-സി.പി.എം സംഘർഷവും ആർ.എസ്.എസ്-സി.പി.എം സംഘർഷവുമുണ്ടായിരുന്നു. രാഷ്ട്രീയസംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളോട് ജാഗ്രത പുലർത്താൻ പൊലീസ് മേധാവി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.