ശ്രീകണ്ഠപുരം: ജില്ലയിലെ വിവിധ സപ്ലൈ ഓഫിസുകളിലും റേഷൻ കടകളിലും വിജിലൻസ് പരിശോധന. ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി മധുസൂദനെൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. തലശ്ശേരി, കണ്ണൂർ ,തളിപ്പറമ്പ് സപ്ലൈ ഓഫിസുകളിലും ധർമശാലയിലെ ഓഫിസിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള റേഷൻ കടകളിലുമാണ് പരിശോധന നടന്നത്. സ്റ്റോക്കിൽ കുറവ്, അരി പൂഴ്ത്തിവെപ്പ്, മറിച്ചു വിൽപന, അർഹരായവർക്ക് സൗജന്യ അരി നൽകാതിരിക്കൽ, 25 കി. ഗ്രാം സൗജന്യ അരിക്ക് പകരം നാമമാത്ര കിലോ അരി വിതരണം, ബില്ല് നൽകാതിരിക്കൽ തുടങ്ങി നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയ റേഷൻ കടകളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്ക് വിജിലൻസ് സർക്കാറിന് റിപ്പോർട്ട് നൽകി. വിജിലൻസ് സി.ഐമാരായ കെ.വി. ബാബു, ശശിധരൻ, ഹരിദാസൻ, ബാലചന്ദ്രൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പയ്യാവൂർ പൊലീസ് സ്‌റ്റേഷൻ മാറ്റരുത് ശ്രീകണ്ഠപുരം: പയ്യാവൂർ പൊലീസ് സ്റ്റേഷൻ തൽസ്ഥാനത്തുതന്നെ നിലനിർത്തണമെന്നും വിവിധ ഭാഗങ്ങളിലുള്ളവർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള കണ്ടകശ്ശേരിയിലേക്കു മാറ്റുന്നതിൽനിന്നും സർക്കാർ പിന്തിരിയണമെന്നും ബി.ജെ.പി പയ്യാവൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്റ്റേഷൻ ടൗണിൽ നിന്നും മാറിയാൽ സാമൂഹിക വിരുദ്ധരുടെ താവളമായി ടൗണിെൻറ പല പ്രദേശങ്ങളും മാറുമെന്നും യോഗം മുന്നറിയിപ്പ് നൽകി. കോഴിക്കോട് മേഖല വൈസ് പ്രസിഡൻറ് എ.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കെ.വി. പ്രദീപ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ജെ. മാത്യു, മണ്ഡലം സെക്രട്ടറി ടി.വി. രമേശൻ, എം.ഐ. ശശി, കെ.ജി. കൃഷ്ണകുമാർ, അനിരുദ്ധൻ, വിഷ്ണു ഭാസ്കർ, വനജ മേലേടത്ത്, ടി. സ്വപ്ന എന്നിവർ സംസാരിച്ചു. കൃഷ്ണേട്ടന് സഹായവുമായി സുമനസ്കർ ശ്രീകണ്ഠപുരം: ദുരിതക്കിടക്കയിൽ കഴിയുന്ന കൃഷ്ണേട്ടന് സഹായഹസ്തം. പയ്യാവൂർ റോഡരികിൽ അമ്മകോട്ടത്തിനു സമീപം വാടകവീട്ടിൽ അർബുദം ബാധിച്ച് കഴിയുന്ന കൃഷ്ണൻകുട്ടിക്കാണ് ശ്രീകണ്ഠപുരം ജനമൈത്രി പൊലീസും ദമ്പതിമാരും സഹായവുമായെത്തിയത്. പൊലീസ് ദുരിതകഥയറിയിച്ചതോടെ കഴിഞ്ഞ ദിവസം വിവാഹിതരായ മലപ്പട്ടത്തെ പ്രസൂണും ബബിതയും സാമ്പത്തിക സഹായവുമായെത്തുകയായിരുന്നു. തുടർന്ന് തുക കൈമാറി. എസ്.ഐ ഇ. നാരായണൻ, എ.എസ്.ഐ ജോസ് മാത്യു, സിവിൽ പൊലീസ് ഓഫിസർ കെ. പ്രസാദ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.