ന്യൂ മാഹി: റഷ്യൻപൗരനായ എൻജിനീയർ മിഹായേൽ ശബരിമല ചവിട്ടാൻ ആറാം തവണയും അഴിയൂെരത്തി. അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽനിന്നാണ് ഇദ്ദേഹം 2010 മുതൽ മലചവിട്ടാൻ പോകുന്നത്. ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിലാണ് താമസം. കുടുംബസമേതമാണ് മിഹായേൽ എല്ലാവർഷവും എത്താറുള്ളത്. എന്നാൽ, ഇത്തവണ വന്നത് തനിച്ചാണ്. കഴിഞ്ഞവർഷം മിഹായേലും അമ്മയും ഒരുമിച്ചാണ് മല ചവിട്ടിയത്. ആറു വർഷം മുമ്പ് ഇന്ത്യ കാണാനും ആയുർവേദചികിത്സക്കുമായി എത്തിയ മിഹായേൽ അഴിയൂരിലെ വേണുഗോപാല ക്ഷേത്രത്തിലെത്തിയതോടെയാണ് ആത്മീയവഴിയിലെത്തിയത്. ക്ഷേത്രത്തിലെ ഗുരുസ്വാമി കെ.പി. രാജെൻറ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പമാണ് മലചവിട്ടൽ. പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതിക്ഷേത്രത്തിലെ മണ്ഡലമഹോത്സവത്തിെൻറ ഭാഗമായി മിഹായേല്‍ സ്വാമിക്ക് സ്വീകരണം നല്‍കി. സി.വി. രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ഗുരുസ്വാമിമാരായ ടി.പി. ബാലന്‍, കെ.പി. രാജന്‍, പി.കെ. സതീഷ് കുമാര്‍, മിഹായേലിെൻറ സഹായിയും പരിഭാഷകരുമായ ടി.പി. രാവിദ്, ഒ.വി. ജയന്‍, സി.ടി.കെ. ഷാജീഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.