മാവോവാദി ഭീഷണി: തണ്ടർബോൾട്ടും ലോക്കൽ ​െപാലീസും തിരച്ചിൽ നടത്തി

കേളകം: മാേവാവാദികളുടെ അക്രമഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കേളകം, ആറളം െപാലീസ് സ്റ്റേഷൻ പരിധിയിലെ മാവോവാദിസാന്നിധ്യമുണ്ടായിട്ടുള്ള പ്രദേശങ്ങളിൽ തണ്ടർബോൾട്ടും ലോക്കൽ െപാലീസും തിരച്ചിൽ നടത്തി. കേളകം െപാലീസ് സ്റ്റേഷൻ പരിധിയിൽ ദിവസങ്ങൾക്കുമുമ്പ് നാലംഗ മാവോവാദിസംഘം എത്തിയ രാമച്ചിയിലും മുമ്പ് എത്തിയിട്ടുള്ള 24ാം മൈൽ നിടുംപൊയിൽ, ചേക്കേരി പ്രദേശങ്ങളിലും പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ കെ. കുട്ടികൃഷ്ണ​െൻറ നേതൃത്വത്തിലുള്ള തണ്ടർബോൾട്ട് സേന തിരച്ചിൽ നടത്തി. ആറളം െപാലീസ് സ്റ്റേഷൻ പരിധിയിെല ആറളം ഫാം, വിയറ്റ്നാം കോളനി പ്രദേശങ്ങളിലും തിരച്ചിൽ തുടരുന്ന തണ്ടർബോൾട്ട്, നക്സൽവിരുദ്ധ സേന എന്നിവ വനമേഖലകളിലുൾപ്പെടെ നിരീക്ഷണം ഏർപ്പെടുത്തി. മാവോവാദിഭീഷണിയുള്ള ജില്ലയിലെ എട്ടു െപാലീസ് സ്റ്റേഷനുകളിൽ പ്രവേശനകവാടങ്ങൾ അടച്ചിട്ട് സൂക്ഷ്മപരിശോധനക്ക് ശേഷമാണ് സന്ദർശകരെ കടത്തിവിടുന്നത്. മാവോവാദി അക്രമഭീഷണിയുള്ളതിനാൽ 27വരെ തിരച്ചിൽ നടത്താനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.