കണ്ണൂർ: ഒരു പതിറ്റാണ്ടോളമായി ജയിലിൽ കഴിയുന്ന മേനാവളര്‍ച്ചയില്ലാത്ത യുവതിക്ക് മോചനം. കണ്ണൂര്‍ വനിതാജയിലില്‍ റിമാന്‍ഡിലായിരുന്ന പശ്ചിമബംഗാള്‍ സ്വദേശിനി മഞ്ജു എന്ന അഞ്ജുവിനെയാണ് കോഴിക്കോട് ആശാഭവനിലേക്ക് മാറ്റാന്‍ തലശ്ശേരി അഡീഷനല്‍ സെഷന്‍സ് (രണ്ട്) കോടതി നിർദേശിച്ചത്. കുഞ്ഞിനെ കിണറ്റിലിട്ട് കൊന്ന കേസിൽ വിചാരണത്തടവുകാരിയായിരുന്ന മഞ്ജുവിെൻറ കേസ് തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദേശം. 2006ല്‍ തലശ്ശേരി മഹിളാമന്ദിരത്തില്‍ കഴിയുന്നതിനിടെയാണ് മഞ്ജു അവിടത്തെ അന്തേവാസിയായ യുവതിയുടെ കുഞ്ഞിനെ കിണറ്റിലിട്ട് കൊന്നത്. മാനസികപ്രശ്‌നങ്ങള്‍മൂലം തെരുവിലലഞ്ഞ മഞ്ജു കോഴിക്കോട് ഒബ്‌സര്‍വേഷന്‍ സെൻററിലായിരുന്നു. 2003ലാണ് തലശ്ശേരി മഹിളാമന്ദിരത്തിലേക്ക് മാറ്റിയത്. കുഞ്ഞിനെ കിണറ്റിലിട്ട് കൊന്നതിനെ തുടര്‍ന്ന് അറസ്റ്റിലായ മഞ്ജുവിനെ പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. എല്ലാതവണയും കോടതിയില്‍ ഹാജരാക്കാറുണ്ടെങ്കിലും മേനാനിലയില്‍ മാറ്റമില്ലാത്തതിനാല്‍ വിചാരണ നടത്താന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. രോഗം ഭേദമാകില്ലെന്നും മേനാവളര്‍ച്ച സാധ്യമല്ലെന്നുമുള്ള ഡോ. അനുപമ ഭാര്ഗവെൻറ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മഞ്ജുവിനെ മോചിപ്പിക്കാന്‍ തലശ്ശേരി അഡീഷനല്‍ സെഷന്‍സ് (രണ്ട്) ജഡ്ജി വിനോദ് ഉത്തരവിട്ടത്. മഞ്ജുവിന് സൗജന്യ നിയമസഹായം നല്‍കുന്നതിന് കോടതി ആവശ്യപ്പെട്ടതുപ്രകാരം അഡ്വ. പി.എം. സജിതയാണ് ഹാജരായത്. കോഴിക്കോട് കുതിരവട്ടം മേനാരോഗാശുപത്രിയിലെ പരിശോധനക്കുശേഷം മെഡിക്കല്‍ കോളജിന് സമീപത്തെ ആശാഭവനില്‍ പാര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം. മഞ്ജുവിനെ ഇന്ന് കോഴിക്കോേട്ടക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.