പ്രകടനവും പൊതുയോഗവും

കൂത്തുപറമ്പ്: കോട്ടയം പഞ്ചായത്ത് പ്രസിഡൻറിനെ മുസ്ലിം ലീഗ് പ്രവർത്തകർ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാരോപിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകർ കിണവക്കലിൽ പ്രതിഷേധ നടത്തി. കിണവക്കലിൽ നിർമിക്കുന്ന ബസ് ഷെൽട്ടർ സന്ദർശിക്കവേ കഴിഞ്ഞദിവസമാണ് പ്രസിഡൻറ് ടി. ഷബ്നയെ ഒരു സംഘം അസഭ്യം പറഞ്ഞത്. ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധം ജില്ല സെക്രട്ടറി എം.വി. സരള ഉദ്ഘാടനം ചെയ്തു. വി. ലീല അധ്യക്ഷത വഹിച്ചു. -കെ. ലീല, കെ.പി.വി. പ്രീത, അഡ്വ. പത്മജ പത്മനാഭൻ, പി. -ഗൗരി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.