ചെറുപുഴയിലെ അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ പിന്തുണയെന്ന് കോണ്‍ഗ്രസ്

ചെറുപുഴ: ചെറുപുഴ ടൗണില്‍ ചട്ടം ലംഘിച്ച് നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ തടയുന്നതിന് പഞ്ചായത്ത് എടുക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. ചെറുപുഴ പുതിയ പാലത്തിന് സമീപം അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ച പഞ്ചായത്ത് ജീവനക്കാരെ കെട്ടിട ഉടമയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഭരണത്തിന് പിന്തുണ നല്‍കുന്ന സി.പി.എം നിശ്ശബ്ദത പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്. സി.പി.എം പഞ്ചായത്തംഗത്തി​െൻറ ഉടമസ്ഥതയില്‍ മാലിന്യസംസ്‌കരണ സംവിധാനങ്ങളില്ലാതെ ജോസ്ഗിരിയില്‍ പ്രവര്‍ത്തിക്കുന്ന പന്നിഫാം അടുച്ചുപൂട്ടാന്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് കെ.കെ.സുരേഷ്‌കുമാര്‍, വി.കൃഷ്ണന്‍, തങ്കച്ചന്‍ കാവാലം, മനോജ് വടക്കേല്‍, എം.കരുണാകരന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.