മട്ടന്നൂർ: പാലോട്ടുപള്ളി മഖാം ഉറൂസും നബിദിന മഹാസമ്മേളനവും തുടങ്ങി. അറക്കൽ അബ്്ദുറസാഖ് ദാരിമി പതാക ഉയർത്തിയതോടെയാണ് 12 ദിവസത്തെ ഉറൂസ് പരിപാടികൾക്കു തുടക്കമായത്. വൈകീട്ട് ഉറൂസ് ഉദ്ഘാടനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കെ.കെ. അബ്്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. എ.വി. അബ്്ദുറഹിമാൻ മുസ്ലിയാർ പ്രഭാഷണം നടത്തി. ഉമൈർ ദാരിമി വെള്ളായിക്കോട്, എ.കെ. അബ്ദുറഹ്മാൻ ഫൈസി, അബ്ദുല്ല ഹുദവി മലയമ്മ, ഇ.പി. ഷംസുദ്ദീൻ, യൂസഫ് ഓമോത്ത് എന്നിവർ സംസാരിച്ചു. വിവിധ ദിവസങ്ങളിൽ അറക്കൽ അബ്ദുറസാഖ് ദാരിമി, മൻസൂർ അലി ദാരിമി കാപ്പ്, മുസ്തഫ ഹുദവി ആക്കോട്, ആബിദ് ഹുദവി തച്ചെണ്ണ, അൻവർ മുഹ്യിദ്ദീൻ ഹുദവി, മഅ്മൂൻ ഹുദവി വണ്ടൂർ, ജലീൽ റാനി വാണിയന്നൂർ എന്നിവർ പ്രഭാഷണം നടത്തും. ഡിസംബർ ഒന്നിന് ഉറൂസ് സമാപനവും നബിദിന മഹാസമ്മേളനവും പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാൻ കല്ലായി അധ്യക്ഷത വഹിക്കും. അറക്കൽ അബ്ദുറസാഖ് ദാരിമി പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.