അഴീക്കോട് ഒലാടത്താഴെ സി.പി.എം. എസ്.ഡി.പി.ഐ സംഘർഷം: സി.പി.എം.പ്രവർത്തകർക്ക് പരിക്ക് രണ്ട് എസ്.ഡി.പി.ഐ.പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

അഴീക്കോട്: അഴീക്കോട് ഒലാടത്താഴെ സി.പി.എം. എസ്.ഡി.പി.ഐ സംഘർഷത്തിൽ രണ്ട് സി.പി.എം.പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റ സി.പി.എം.ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.വിനോദ് , എ.കെ.രഞ്ജിത്ത് എന്നിവരെ കണ്ണൂർ എ.കെ.ജി.ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം പ്രഥമ ശുശ്രുഷ നൽകി വിട്ടയച്ചു. ഡി.വൈ.എഫ്.ഐ.കണ്ണൂർ ബ്ലോക്കിൻറെ നേതൃത്വത്തിൽ അഴീക്കലിൽ വെച്ച് നടക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിനോടനുബന്ധിച്ച് അഴീക്കൽ മുതൽ ഒലാടത്താഴെ വരെ പ്രചാരണത്തിൻറെ ഭാഗമായി ചുവരെഴുത്തുകളും, വൈദ്യുതി തൂണിന് മുകളിൽ പെയിൻറും അടിച്ചു വെച്ചിരുന്നു ഇതിന് മുകളിൽ ശനിയാഴ്ച രാത്രിയിൽ ഒലാടത്താഴെ ഭാഗത്ത് എസ്.ഡി.പി.ഐ പ്രവർത്തകർ പോസ്റ്റർ പതിക്കുകയും, അഴീക്കൽ, വെള്ളക്കല്ല്, ഒലാടത്താഴെ എന്നീ ഭാഗങ്ങളിൽ സി.പി.എം.സമ്മേളനങ്ങളുടെ ഭാഗമായി സ്ഥാപിച്ച പ്രചരണ പോസ്റ്ററുകളും, കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ ചൊല്ലി ഞായറാഴ്ച രാവിലെ 11 ഓടെ ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. ഡി.വൈ.എഫ്.ഐ. വൈദ്യുതി തൂണിന് മുകളിൽ പെയിൻറ് അടിച്ചതിൽ ബി.ജെ.പി. പ്രവർത്തകർ അഴീക്കൽ ഭാഗത്തെ വൈദ്യുതി തൂണുകളിൽ ബി.ജെ.പി.യുടെ പ്രചരണപ്രവർത്തനം നടത്തുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധിച്ച് അഴീക്കൽ കപ്പക്കടവ് നുച്ചിത്തോട് നിന്ന് ഒലാടത്താഴെക്ക് സി.പി.എം. പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം.ജില്ലാ കമ്മിറ്റി അംഗം അരക്കൻ ബാലൻ, സി.പി.എം.ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ഗിരീഷ് കുമാർ, എ.സുരേന്ദ്രൻ, കെ.വി. ഉഷ, ലോക്കൽ കമ്മിറ്റി അംഗം എ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.