വെബ്സൈറ്റിൽ പിഴവ്​: സി.എച്ച്​.എം സ്കോളർഷിപ്പ് അപേക്ഷകർ വലയുന്നു

തളിപ്പറമ്പ്: ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പിന് വെബ്സൈറ്റിലെ പിഴവുമൂലം അപേക്ഷിക്കാനാവാതെ കുട്ടികൾ വലയുന്നു. രണ്ടാം വർഷ വിദ്യാർത്ഥിനികളുടെ പുതുക്കൽ അപേക്ഷയാണ് സാേങ്കതിക തകരാർ കാരണം നിരസിക്കപ്പെടുന്നത്. നവമ്പർ 30ആണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കഴിഞ്ഞ വർഷമൊഴികെ www.minoritywelfare.kerala.gov.in എന്ന സൈറ്റിൽ ഓൺലൈൻ ആയാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. കഴിഞ്ഞ വർഷം മാത്രം (2016-17) നേരിട്ട് അേപക്ഷിക്കുകയായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ആദ്യമായി സ്കോളർഷിപ്പ് ലഭിച്ചവർ ഇത്തവണ അപേക്ഷിക്കുേമ്പാൾ പേര് ചേർക്കാൻ സാധിക്കുന്നില്ല. റിന്യൂവൽ ലിസ്റ്റിൽ പേര് ഇല്ലാത്തതിനാൽ ഇൻറർനെറ്റ് കഫെകളിലും അക്ഷയ സ​െൻററുകളിലും കയറി ഇറങ്ങി നിരാശരായി മടങ്ങുകയാണ് ഇവർ. കഴിഞ്ഞ വർഷം സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച കുട്ടികളിൽ 70 ശതമാനത്തിൽ അധികം കുട്ടികളും ഇത്തവണത്തെ റിന്യൂവൽ ലിസ്റ്റിൽനിന്ന് പുറത്താണ്. സ്കോളർഷിപ്പ് സൈറ്റിലെ ലിങ്കിൽ ഇവരുടെ പേര് കാണിക്കുന്നില്ല. കഴിഞ്ഞ വർഷം തുക ലഭിച്ച കുട്ടികളുടെ കോളത്തിൽ 'പരിശോധന പൂർത്തിയായിട്ടില്ല' എന്നാണ് കാണിക്കുന്നത്. കഴിഞ്ഞ വർഷത്തെ പട്ടിക ഓൺലൈനിൽ ഉൾപ്പെടുത്തിയപ്പോഴുള്ള അശ്രദ്ധയാണ് ഇതിന് കാരണമെന്ന് കരുതുന്നു. ലിസ്റ്റിൽ പേരുള്ള കുട്ടികളാവട്ടെ, റജിസ്ട്രേഷൻ ഐഡി അറിയാതെയും ബുദ്ധിമുട്ടുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത് കണ്ടെത്താനാവുമെങ്കിലും ചിലർ എടുത്തുകൊടുക്കാൻ താല്പര്യം കാട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ, ഒന്നാം വർഷക്കാർക്കും മൂന്നാം വർഷക്കാർക്കും ഈ പ്രശ്നം ബാധിക്കുന്നില്ല. രണ്ടാം വർഷ കുട്ടികൾ ന്യൂനപക്ഷ ക്ഷേമവകുപ്പുമായി ബന്ധപ്പെെട്ടങ്കിലും ഒരു പരിഹാരവും ഇതു വരെ ലഭിച്ചിട്ടില്ല. പരാതി ബോധിപ്പിക്കാനുള്ള ടെലിഫോൺ ദിവസങ്ങളായി പ്രവർത്തനരഹിതമാണ്. പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ഇത്തവണ സ്കോളർഷിപ് നഷ്ടപ്പെടും. പ്രതിവർഷം 6000 കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. ഡിഗ്രി പഠനം നടത്തുന്നവർക്ക് 5000 രൂപയും ബിരുദാനന്തര ബിരുദത്തിന് 6000 രൂപയും സാങ്കേതിക വിദ്യാഭ്യാസം നേടുന്നവർക്ക് 7000 രൂപ വീതവുമാണ് പ്രതിവർഷം ലഭിക്കുക. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നവർക്ക് 13,000 രൂപ വീതവും ലഭിക്കും. സംസ്ഥാന സർക്കാർ നൽകുന്ന മറ്റ് സ്കോളർഷിപ്പുകൾ പുതുക്കുന്നതിന് വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ലന്നിരിക്കെ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മാത്രം വരുമാന സർട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയിരിക്കുകയാണ്. ഇതും കുട്ടികൾക്ക് ദുരിതമായിരിക്കുകയാണ്. ഓൺലൈൻ അപേക്ഷിച്ച പല കുട്ടികൾക്കും ഫയൽ സബ്മിറ്റ് ചെയ്യാൻ സാധിക്കാത്ത പ്രശ്നവുമുണ്ട്. ഇവ പരിഹരിക്കാൻ പ്രായോഗികമായ ഒരു നടപടിയും ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. മുൻവർഷങ്ങളിൽ തടസ്സമില്ലാതെ വിതരണം ചെയ്തിരുന്ന സ്കോളർഷിപ്പാണ് അലംഭാവം മൂലം അർഹരായവർക്ക് നഷ്ടപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.