കാസർകോട് റെയിൽവേ സ്​റ്റേഷനിൽ ഒന്നരലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി

കാസർകോട്: റെയിൽവേ സ്റ്റേഷനിലെത്തിയ രണ്ട് യാത്രക്കാരിൽനിന്ന് ഒന്നരലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഉത്തർപ്രദേശ് മദനപുർ സ്വദേശികളായ സൂരജ് ശങ്കർ (22), സുനോജ്കുമാർ (28) എന്നിവരെയാണ് റെയിൽവേ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ പിടികൂടിയത്. സംശയാസ്പദമായനിലയിൽ രണ്ടുപേർ ബാഗുകളുമായി നിൽക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ബാഗുകളിൽ പാൻ ഉൽപന്നങ്ങൾ കണ്ടെത്തിയത്. വിവിധതരത്തിലുള്ള 80 കിലോ പാൻ ഉൽപന്നങ്ങൾ ഇവരുടെ കൈവശമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.