കെട്ടിടത്തിൽനിന്ന്​ വീണ്​ മരണം; ശാസ്​ത്രീയ പരിശോധന നടത്തും

കാസര്‍കോട്: നഗരത്തിലെ മെഡിക്കൽ ലാബ് ഉടമ പെരുമ്പള ബേനൂര്‍ അടുക്കത്തെ ടി. ശ്രീധരന്‍ (55) കെട്ടിടത്തി​െൻറ മൂന്നാംനിലയിൽ നിന്ന് വീണുമരിച്ച സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. വിശദ പരിശോധനക്കായി പൊലീസി​െൻറ ശാസ്ത്രീയ പരിശോധന വിഭാഗത്തിലെ വിദഗ്ധർ തിങ്കളാഴ്ച കാസർകോെട്ടത്തും. വ്യാഴാഴ്ച രാത്രി പത്തോടെയാണ് കാസര്‍കോട് പൊലീസ് സ്റ്റേഷന് സമീപം ലബോറട്ടറി പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കുവീണ് ശ്രീധരന്‍ മരിച്ചത്. സംഭവത്തിന് തൊട്ടു മുമ്പുവരെ മൂന്നുപേർ ശ്രീധര​െൻറ കൂടെയുണ്ടായിരുന്നതായി പറയുന്നു. ഇതിൽ രണ്ടുപേർ പോയശേഷമാണ് ശ്രീധരൻ കെട്ടിടത്തിന് മുകളിലെത്തിയത്. അൽപസമയത്തിനകം താഴേക്ക് വീണു. ഇൗ സമയം ഒരാൾ കൂടെയുണ്ടായിരുന്നുവെന്നാണ് വിവരം. കെട്ടിടത്തിന് മുകളില്‍നിന്ന് ഒരാള്‍ താഴെ വീണതായി സമീപത്തെ ബാങ്കിലെ സുരക്ഷ ജീവനക്കാരനാണ് പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. പൊലീസ് വന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രാത്രി 11ഒാടെ സഹോദരീ ഭര്‍ത്താവും സുഹൃത്തായ ഓട്ടോ ഡ്രൈവറും ശ്രീധരനെ അന്വേഷിച്ചെത്തിയ ശേഷമാണ് അപകട വിവരം വീട്ടുകാര്‍ അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.