പെരിങ്ങാടി: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം വിദ്യാർഥിനികൾക്കും മാതാക്കൾക്കുമായി പെൺമക്കളുള്ള വീട് സ്വർഗമാവട്ടെ എന്ന പ്രമേയത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ശൂറ മെംബർ പി.വി. റഹ്മാബി മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിെൻറ വിവിധ ഘട്ടങ്ങളിൽ പോസിറ്റിവ് ചിന്തകളും ദൈവത്തിലുള്ള അചഞ്ചലവിശ്വാസവും ചേർത്തുപിടിച്ച് മുന്നോട്ടുപോകണമെന്നും ധാർമിക സദാചാര മൂല്യങ്ങളുടെ കാവലാളുകളായി വിദ്യാർഥിനിസമൂഹം മാറണമെന്നും അവർ പറഞ്ഞു. ജില്ല പ്രസിഡൻറ് പി.ടി.പി. സാജിദ അധ്യക്ഷതവഹിച്ചു. ഖദീജ ടീച്ചർ, സി.ടി. താഹിറ, റുബീന തുടങ്ങിയവർ സംസാരിച്ചു. നിഷാദ ഇംതിയാസ് സ്വാഗതംപറഞ്ഞു. നഖീബ റാഫി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.