ശിൽപിയോട്​ രണ്ടരലക്ഷം കമീഷൻ വാങ്ങിയ ഗിറ്റാറിസ്​റ്റ്​ മാപ്പിള കലോത്സവത്തിലും സംഘാടകരുടെ തോഴനാകുന്നു

തലശ്ശേരി: സംഗീത സംവിധായകൻ കെ. രാഘവൻ മാസ്റ്ററുടെ പ്രതിമ നിർമിച്ച ശിൽപിയിൽനിന്ന് പ്രതിമനിർമാണ കമ്മിറ്റിയംഗം, കമ്മിറ്റിയറിയാതെ രണ്ടരലക്ഷം രൂപ കമീഷൻ വാങ്ങിയ സംഭവം വിവാദമായി കത്തിനിൽക്കെ ആരോപണവിധേയനായ യുവാവിനെ അണിനിരത്തി നഗരസഭയുടെ സഹകരണത്തോടെ കേരള ഫോക്ലോർ അക്കാദമി മാപ്പിള കലോത്സവം സംഘടിപ്പിക്കുന്നതിൽ പ്രതിഷേധം. ഡിസംബർ 12, 13, 14 തീയതികളിലാണ് മാപ്പിള കലോത്സവം നടത്തുന്നത്. ഒാർക്കസ്ട്ര ടീമിൽ മ്യുസിഷ്യൻ വെൽഫെയർ അസോസിയേഷൻ ഭാരവാഹിയായ ചൊക്ലി ഗ്രാമത്തി സ്വദേശി സി.കെ. ജസ്മിഷും ഉണ്ട്. ജസ്മിഷ് ഉൾപ്പെടെ പരിപാടിയിൽ അണിനിരക്കുന്ന കലാകാരന്മാരുടെ ഫോേട്ടാവെച്ചുള്ള കൂറ്റൻ ഫ്ലക്സ്ബോർഡുകളാണ് പ്രതിഷേധത്തിനിടയാക്കിയത്. നഗരത്തി​െൻറ പ്രധാന ഭാഗങ്ങളിലൊക്കെ ഫ്ലക്സ്ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. തലശ്ശേരി നഗരസഭ സംഘടിപ്പിക്കുന്ന കലാപരിപാടികൾക്കൊക്കെ മുഖ്യസംഘാടകനായി ജസ്മിഷാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഇയാൾ രാഘവൻ മാസ്റ്ററുടെ പ്രതിമ നിർമിച്ച ശിൽപിയിൽനിന്ന് ഭീമമായ സംഖ്യ കമീഷൻ വാങ്ങിയ സംഭവം ശനിയാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ചൂടേറിയ ചർച്ചക്ക് വഴിവെച്ചിരുന്നു. ഇയാളുടെ വഴിവിട്ട നടപടിയെ ഭൂരിഭാഗം കൗൺസിൽ അംഗങ്ങളും രൂക്ഷമായി വിമർശിച്ചിരുന്നു. കമ്മിറ്റി അംഗങ്ങൾക്കെന്ന് പറഞ്ഞാണ് ജസ്മിഷ് ശിൽപിയിൽനിന്ന് രണ്ടരലക്ഷം രൂപ കമീഷൻ വാങ്ങിയത്. സംഭവം പുറത്തായതോടെ വാങ്ങിയ പണം കമ്മിറ്റിക്കാരെ തിരിച്ചേൽപിച്ച് തടിയൂരുകയായിരുന്നു യുവാവ്. തുക തിരികെ വാങ്ങിയാൽ മാത്രംപോരാ, കൗൺസിലംഗങ്ങൾക്ക് മൊത്തം നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മറ്റു നടപടികളും ആവശ്യമാണെന്ന അഭിപ്രായമാണ് യോഗത്തിലുയർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.