ബസ് പണിമുടക്കിൽ ജനം വലഞ്ഞു

മാഹി: ഒക്ടോബറിലെ ശമ്പളം ഇതുവരെ ലഭിക്കാത്തതിനെ തുടര്‍ന്ന് മാഹിയുൾെപ്പടെ പുതുച്ചേരി സംസ്ഥാനത്തെ സർക്കാർ ബസ് ജീവനക്കാര്‍ പണിമുടക്ക് തുടങ്ങിയതോടെ യാത്രക്കാർ വലഞ്ഞു. മാഹിയിൽ പുതുച്ചേരി സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷ​െൻറ നാല് ബസുകളാണ് സർവിസ് നടത്തുന്നത്. പന്തക്കലിൽനിന്ന് പള്ളൂരിലേക്കും മാഹിയിലേക്കുമുള്ള ഓർഡിനറി സർവിസുകളും പുതുച്ചേരിയിൽനിന്ന് മാഹിയിലേക്കും തിരിച്ചുമുള്ള സർവിസുമാണ് മുടങ്ങിയത്. ടിക്കറ്റുകൾ റിസർവ്ചെയ്തവർക്ക് തുക തിരികെ നൽകി. പുതുച്ചേരിയില്‍ ശനിയാഴ്ചയും കാരൈക്കലില്‍ വ്യാഴാഴ്ചയുമാണ് പണിമുടക്ക് തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.