ഇരിട്ടി: കോളിക്കടവിൽ 21 മുതൽ നടക്കുന്ന സി.പി.എം ഇരിട്ടി ഏരിയ സമ്മേളനത്തിെൻറ ഭാഗമായി വള്ളിേത്താട് ടൗണിൽ നടത്തി. ജനാധിപത്യ മഹിള അസോസിയേഷെൻറ ആഭിമുഖ്യത്തിൽ നടന്ന സംഗമം കേന്ദ്ര കമ്മിറ്റി അംഗം എൻ. സുകന്യ ഉദ്ഘാടനം ചെയ്തു. കെ.പി. സ്വപ്ന അധ്യക്ഷത വഹിച്ചു. ബിനോയ് കുര്യൻ, എൻ. അശോകൻ, പി. റോസ, എൻ.ടി. റോസമ്മ, വി.പി. മധു, ഉഷ രമണൻ എന്നിവർ സംസാരിച്ചു. അനർഹമായി റേഷൻ കാർഡ് കൈവശം വെച്ചവർക്കെതിരെ നടപടി ഇരിട്ടി: അനർഹമായി പ്രയോറിറ്റി (പിങ്ക്), എ.എ.വൈ (മഞ്ഞ) കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർ അടിയന്തരമായി കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് താലൂക്ക് സപ്ലൈ ഒാഫിസർ അറിയിച്ചു. എ.എ.വൈ, പ്രയോറിറ്റി കാർഡുകൾ അനധികൃതമായി ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ നിയമനടപടിയെടുക്കും. അനധികൃതമായി മേൽപറഞ്ഞ റേഷൻ കാർഡുകൾ കൈവശംവെച്ച് വരുന്നവരുടെ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഒാഫിസിലെ 04902494930 ഫോണിൽ വിളിച്ച് അറിയിക്കാം. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ആധാർ വിവരങ്ങൾ ഇതുവരെ റേഷൻ കാർഡുമായി ബന്ധപ്പെടുത്താത്ത കാർഡുടമകളും കാർഡിൽ ഉൾപ്പെട്ട അംഗങ്ങളും റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാേങ്കതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിലേക്കായി തങ്ങളുടെ ആധാർ വിവരങ്ങൾ അടിയന്തരമായും അതത് റേഷൻ കടകളിൽ ഏൽപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.