വേദനകളുടെ ലോകത്തുനിന്ന്​ ഹബീബ യാത്രയായി

കണ്ണൂർ: അരക്കുതാഴെ തളർന്നനിലയിൽ ജനിച്ചുവീണ ഹബീബ (16) വേദനയുടെ ലോകത്തുനിന്ന് യാത്രയായി. ഏഴര ഇട്ടാൽ ഹൗസിലെ ഹംസയുടെയും ഹസീനയുടെയും മകളായ ഹബീബയാണ് തളർന്നുപോയ ശരീരവുമായി 16 വർഷക്കാലം വേദനയുെട ലോകേത്താട് പൊരുതി ജീവിച്ചത്. ചെറുപ്രായത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഹബീബയുടെ നെട്ടല്ലിൽ മുഴ വളർന്ന് ഞരമ്പുകൾ കെട്ടുപിണഞ്ഞ നിലയിലാണെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. തുടർന്ന് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും രോഗം പൂർണമായി ഭേദമായിരുന്നില്ല. അരക്കുതാഴെ തളർന്ന ഭാഗത്ത് ചലനശേഷി തിരിച്ചെടുക്കാൻ പറ്റില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ എങ്ങനെയും മകളെ വളർത്തണമെന്ന രക്ഷിതാക്കളുടെ നിശ്ചയദാർഢ്യമാണ് പിന്നെ കാണാനായത്. ഏഴര മാപ്പിള എൽ.പി സ്കൂളിൽ ഒന്നാംക്ലാസിൽ ചേർത്ത ഹബീബയെ മാതാവ് ഹസീന എല്ലാദിവസവും സ്കൂളിലേക്ക് എടുത്തുകൊണ്ടുപോവുകയായിരുന്നു. അഞ്ചാംക്ലാസ് വരെ ഇവിടെയായിരുന്നു പഠനം. പിന്നീട് ഏഴാംക്ലാസ് വരെ കിഴുന്നപ്പാറ യു.പി സ്കൂളിലേക്ക് മാറ്റി. പഠനത്തിൽ മിടുക്കുകാട്ടിയ ഹസീബയെ തുടർന്നും പഠിപ്പിക്കണമെന്ന ആഗ്രഹം അവരെ തോട്ടട ഹയർസെക്കൻഡറി സ്കൂളിലെത്തിച്ചു. ഇവിടെനിന്ന് 2016ൽ പത്താംക്ലാസ് വിജയകരമായി പൂർത്തിയായ ഹബീബക്ക് ഇതേ സ്കൂളിൽ പ്ലസ്വണ്ണിന് അഡ്മിഷൻ ലഭിച്ചെങ്കിലും ശാരീരിക അവശതകൾ വർധിച്ചതിനാൽ പഠനം ഉപേക്ഷിക്കേണ്ടിവന്നു. കഴിഞ്ഞദിവസം രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.