ഇരിട്ടി: കാലവർഷത്തിൽ കരയിടിഞ്ഞ് വീടുകൾ തകരാനിടയുള്ള ഇരിട്ടി പുഴയോരത്ത് ജലസേചന വകുപ്പ് സുരക്ഷാഭിത്തി നിർമാണം തുടങ്ങി. ഇരിട്ടി പത്തായകോറക്കടുത്ത കടവിൽ 80 മീറ്റർ ദൂരത്തിലാണ് കരയിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ കാലവർഷത്തിൽ മൂന്നു വീടുകൾ തകർച്ചഭീഷണി നേരിട്ടത്. ഇവിടെ 14.40 ലക്ഷം രൂപ ചെലവിലാണ് ജലസേചനവകുപ്പ് സുരക്ഷ മതിൽ നിർമിക്കുന്നത്. പ്രവൃത്തി കഴിഞ്ഞ ദിവസം തുടങ്ങി. കരിങ്കല്ല് ഉപയോഗിച്ച് നാല് മീറ്റർ ഉയരത്തിലാണ് മതിൽ നിർമാണം. അതേസമയം, 120 മീറ്റർ ദൂരത്തിൽ കരയിടിച്ചിൽ ഭീഷണിയുണ്ടെന്നും 40 മീറ്റർ ഒഴിവാക്കിയാണ് മതിൽ നിർമാണമെന്നും ആരോപണമുണ്ട്. കെ.ടി. സുബൈദ, കെ.ടി. ജസീല എന്നിവരുടെ സ്ഥലം ഇടിഞ്ഞിട്ടും ഒഴിവാക്കിയത്രെ. ഇതിനെതിരെ ഇറിഗേഷൻ വകുപ്പിനും എം.എൽ.എക്കും പരാതി നൽകാനൊരുങ്ങുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.