തളിപ്പറമ്പ്: അഞ്ചരലക്ഷം വരുന്ന പെൻഷൻകാരുടെ ആനുകൂല്യവും അവകാശവും സമയബന്ധിതമായി അനുവദിച്ചുകിട്ടാൻ സംസ്ഥാന പെൻഷൻ വകുപ്പ് രൂപവത്കരിക്കണമെന്ന് കേരള സ്‌റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എൽ. ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ. രാമകൃഷ്ണൻ, ഡി.സി.സി സെക്രട്ടറിമാരായ ടി. ജനാർദനൻ, രാജീവൻ കപ്പച്ചേരി, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദ്, പി.എം. പ്രേംകുമാർ, പി.വി. വിനോദ്, എ. ശശിധരൻ, ടി.വി. ശ്രീധരൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: എ. ശശിധരൻ (പ്രസി.), കെ. സിദ്ദീഖ്, പി.വി. കൃഷ്ണൻ, സുകു ബാലകൃഷ്ണൻ (വൈസ്. പ്രസി.), പി. സുഖദേവൻ (സെക്ര.), ബി.പി. മോഹനൻ, കെ.എസ്. ജയിംസ്, യു. നാരായണൻ (ജോ. സെക്ര.), ടി.വി. ശ്രീധരൻ (ട്രഷ.), കുഞ്ഞമ്മ തോമസ് (വനിതാഫോറം പ്രസിഡൻറ്), ഒ.വി. ഓമന (സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.