ഇരിട്ടി: അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം തിങ്കളാഴ്ച കരിക്കോട്ടക്കരി സെൻറ് തോമസ് ഹൈസ്കൂളിൽ തുടങ്ങും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ഉപജില്ലയിലെ 105 സ്കൂളുകളിൽനിന്ന് 5000ത്തോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും. 20ന് സ്റ്റേജിതര മത്സരങ്ങളും 21 മുതൽ 24 വരെ സ്റ്റേജിനങ്ങളും നടക്കും. 21ന് വൈകീട്ട് അഞ്ചിന് സണ്ണി ജോസഫ് എം.എൽ.എ പരിപാടി ഉദ്ഘാടനംചെയ്യും. തലശ്ശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ജെയിംസ് ചെല്ലങ്കോട്ട് അനുഗ്രഹപ്രഭാഷണം നടത്തും. 24ന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം ഇ.പി. ജയരാജൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ അധ്യക്ഷതവഹിക്കും. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ്തോട്ടത്തിൽ സമ്മാനദാനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഷീജ സെബാസ്റ്റ്യൻ, എ.ഇ.ഒ വിജയലക്ഷ്മി പാലക്കുഴ, കെ.എ. മാത്യു, മാത്യു മാത്യൂസ്, റോബർട്ട് അറയ്ക്കൽ, ജോർജ് ചേന്നാട്ട് എന്നിവർ പങ്കെടുത്തു. സി.പി.എം ഇരിട്ടി ഏരിയ സമ്മേളനം കോളിക്കടവിൽ ഇരിട്ടി: സി.പി.എം ഇരിട്ടി ഏരിയ സമ്മേളനം ഈ മാസം 21, 22, 23 തീയതികളിൽ കോളിക്കടവിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22ന് രാവിലെ ഒമ്പതിന് കെ.പി. ശ്രീധരൻ നഗറിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി. ശിവദാസൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 23ന് വൈകീട്ട് മൂന്നിന് മാടത്തിൽ കേന്ദ്രീകരിച്ച് ചുവപ്പ് വളൻറിയർ മാർച്ചും ബഹുജനപ്രകടനവും. പൊതുസമ്മേളനം ജില്ല സെക്രട്ടറി പി. ജയരാജൻ ഉദ്ഘാടനംചെയ്യും. തുടർന്ന് സംഗീതശിൽപവും കെ.പി.എ.സിയുടെ 'ൻറുപ്പൂപ്പാക്കൊരാനേണ്ടാർന്നു' നാടകവും അരങ്ങേറും. 21ന് വൈകീട്ട് സമ്മേളന നഗരിയിലേക്കുള്ള കൊടിമരജാഥ പായം രക്തസാക്ഷി സ്മാരകത്തിൽനിന്നും പതാകജാഥ പുന്നാട് യാക്കൂബ് സ്മൃതിമണ്ഡപത്തിൽനിന്നും പ്രയാണമാരംഭിക്കും. വാർത്താസമ്മേളനത്തിൽ ഏരിയ സെക്രട്ടറി ബിനോയ്കുര്യൻ, കെ. ശ്രീധരൻ, എൻ. അശോകൻ, വൈ.വൈ. മത്തായി, പി. പ്രകാശൻ, വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.