'സ്വകാര്യവത്​കരണത്തി​െൻറ സാമൂഹിക പ്രത്യാഘാതം': സെമിനാർ നാളെ

കണ്ണൂര്‍: പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിനെതിരെ ലൈബ്രറി കൗണ്‍സിലി​െൻറയും ട്രേഡ് യൂനിയന്‍ സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തുന്ന ആയിരം ജനസഭയുടെ ഭാഗമായി 19ന് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9.30 മുതല്‍ മുനിസിപ്പല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ സ്വകാര്യവത്കരണത്തി​െൻറ സാമൂഹിക പ്രത്യാഘാതം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ആയിരം കേന്ദ്രങ്ങളിലാണ് ജനസഭ സംഘടിപ്പിക്കുക. ബാങ്കുകള്‍, റെയില്‍വേ, ബി.എസ്.എൻ.എൽ, മോട്ടോര്‍, വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ സേവന മേഖലകള്‍ സ്വകാര്യവത്രിക്കുന്നതിനെതിരെയാണ് ജനസഭ സംഘടപ്പിക്കുന്നത്. ജനസഭക്കുശേഷം ഫെബ്രുവരി ആദ്യവാരം കണ്ണൂരില്‍ പൊതുമേഖല സംരക്ഷണ ചങ്ങലയും സംഘടിപ്പിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, പി.കെ. ബൈജു, ടി.ആർ. രാജന്‍, കെ. അശോകന്‍, എം.കെ. പ്രേംജിത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.