ജില്ല സഹോദയ സ്കൂൾ അത്​ലറ്റിക് മീറ്റ് തുടങ്ങി: മേരിഗിരി മുന്നേറുന്നു

ധർമശാല: കണ്ണൂർ ജില്ലയിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ സഹോദയ അത്ലറ്റിക് മീറ്റ് മാങ്ങാട്ടുപറമ്പ് കെ.എ.പി ഗ്രൗണ്ടിൽ തുടങ്ങി. ആദ്യദിവസം 28 -ഇനങ്ങൾ പൂർത്തിയായപ്പോൾ ശ്രീകണ്ഠപുരം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് കീഴ്പ്പള്ളി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളാണ്. അത്ലറ്റിക് മീറ്റ് ഏഴിമല നാവിക അക്കാദമി വൈസ് അഡ്മിറൽ സുനിൽ ബൊക്കാറേ ഉദ്ഘാടനംചെയ്തു. ചടങ്ങിൽ സഹോദയ സ്കൂൾ കോംപ്ലക്സ് ചെയർമാൻ കെ.കെ. സുബൈർ അധ്യക്ഷതവഹിച്ചു. എസ്.എസ്.ഡി ചെയർമാൻ കെ.പി. സുബൈർ അധ്യക്ഷതവഹിച്ചു. എസ്.എസ്.സി സെക്രട്ടറി ശ്രീലത ഫിലിപ്പ്, സുലേഖ വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ഒ.കെ ബിജി സ്വാഗതവും രാധിക രവീന്ദ്രൻ നന്ദിയും പറഞ്ഞു. ആദ്യദിവസം 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിലെ 1500 മീറ്റർ ഓട്ടത്തിൽ ബെനാ ഹിൽ ഇംഗ്ലീഷ്മീഡിയം സ്കൂളിലെ ആദർശ് ലജോ മീറ്റ് െറേക്കാഡ് തിരുത്തി. അണ്ടർ 19 പെൺകുട്ടികളുടെ 100 മീ. ഓട്ടമത്സരത്തിൽ മേരി ഗിരിയുടെ അലീന ആേൻറാ പുതിയ മീറ്റ് െറേക്കാഡിട്ടു. ജില്ലയിലെ 86 സ്കൂളുകളിൽനിന്നായി 1700 വിദ്യാർഥികളാണ് 56 ഇനങ്ങളിലായി മത്സരിക്കുന്നത്. മീറ്റ് ശനിയാഴ്ച സമാപിക്കും. തുഞ്ചത്താചാര്യ വിദ്യാലയമാണ് ഈ വർഷത്തെ അത്ലറ്റിക് മീറ്റിന് ആതിഥ്യമരുളുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.