ഇതരസമുദായക്കാരനെ വിവാഹംചെയ്തതിന് പീഡനം: ബന്ധുക്കൾക്കും യോഗകേന്ദ്രം അധികൃതർക്കുമെതിരെ കേസ് തലശ്ശേരി: ഇതരസമുദായക്കാരനെ വിവാഹംചെയ്തതിെൻറ പേരിൽ ബന്ധുക്കളും യോഗകേന്ദ്രം അധികൃതരും പീഡിപ്പിക്കുകയും മനോരോഗിയാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ 17 പേർക്കെതിരെ കേസ്. പാലയാട് സ്വദേശിനി പി. അഷിത (19) ഹൈകോടതിയിൽ നൽകിയ പരാതിയെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് ധർമടം പൊലീസ് കേസെടുത്തത്. എറണാകുളം ഉദയംപേരൂരിലെ കാരക്കൽ ശിവശക്തി യോഗ സെൻററിലെ മനോജ് ഗുരുജി, ശ്രുതി, ചിത്ര, ലക്ഷ്മി, സ്മിത, അജിത്ത്, മുരളി, അശ്വതി, അജേഷ്, അക്ഷയ്, അശ്വിൻ, അനൂപ്, സൈക്യാട്രിസ്റ്റ് ഡോ. ദിനേശ്, ഡോ. രമേശൻ വടകര, അഷിതയുടെ പിതൃസഹോദരൻ അജിത് കുമാർ, ആശിഷ് കുമാർ, കെ.പി. അജീഷ് എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ജനുവരി 29ന് കാമുകൻ ശുഹൈബിനൊപ്പം പോയ യുവതിയെ ബന്ധുക്കൾ ചേർന്ന് ശിവശക്തിയോഗ സെൻററിൽ എത്തിച്ച് കൗൺസലിങ്ങിന് വിധേയമാക്കിയെന്ന് പരാതിയിൽ പറയുന്നു. വിവാഹബന്ധത്തിൽനിന്ന് പിന്മാറാനും മതംമാറ്റം തടയാനുമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായാണ് പരാതി. വടികൊണ്ടും കൈകൊണ്ടും മർദിച്ചതായി പരാതിയിൽ പറയുന്നു. ഇവരെ യോഗകേന്ദ്രത്തിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് യുവാവ് ഹൈകോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് അഷിതയെ ഹാജരാക്കാൻ കോടതി യോഗകേന്ദ്രത്തിന് നിർദേശം നൽകുകയും ശുഹൈബിനൊപ്പം പോകാൻ അനുമതിനൽകുകയുമായിരുന്നു. തുടർന്നാണ് യുവതി കോടതിയിൽ പരാതി നൽകിയത്. രണ്ടാംവർഷ നഴ്സിങ് ബിരുദവിദ്യാർഥിനിയാണ് അഷിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.