പാനൂർ: പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർ ബാലജനവേദി സംഘടിപ്പിക്കുന്ന ദൃശ്യവിസ്മയയാത്ര ശനിയാഴ്ച പാനൂരിൽ അരങ്ങേറുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നെഹ്റു-, ഇന്ദിര ജയന്തി വാരാഘോഷത്തിെൻറ ഭാഗമായി സൗഹൃദ ഇന്ത്യയുടെ പുനഃസൃഷ്ടിക്ക് എന്ന മുദ്രാവാക്യവുമായാണ് ദൃശ്യവിസ്മയയാത്ര ഒരുക്കുന്നത്. കുരുന്നുകളും യുവജനങ്ങളും പെങ്കടുക്കുന്ന യാത്ര താഴെ പൂക്കോം കാട്ടി മുക്കിൽനിന്നാരംഭിച്ച് ടൗൺവഴി ഗുരുസന്നിധി ഗ്രൗണ്ടിൽ സമാപിക്കും. 10,000ത്തോളം പേർ ഘോഷയാത്രയിൽ പങ്കാളികളാകും. കൂടാതെ മയിലാട്ടം, പൂക്കാവടിയാട്ടം, ബൊമ്മനാട്ടം, പൊയ്ക്കാൽ നടത്തം, തെയ്യം, നാസിക് ബാൻഡ്, പവർ ബാൻഡ്, ശിങ്കാരിമേളം, ദഫ് കളി, കളരി, കരാട്ടേ തുടങ്ങിയ കലാരൂപങ്ങളും നിശ്ചല-ചലനദൃശ്യങ്ങളും ഉണ്ടായിരിക്കും. കുട്ടികളുടെ വിവിധ കലാപ്രദർശനങ്ങളും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ കെ.പി. സാജു, കെ.പി. ഹാഷിം, കെ. ഭാസ്കരൻ, എം.പി. ഉത്തമൻ, സജീവ് ഒതയോത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.