കേരള ചരിത്ര ക്വിസ്​: പെരളശ്ശേരി ജി.എച്ച്.എസ്​.എസിന് ഒന്നാം സ്​ഥാനം

കണ്ണൂർ: ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കേരള ചരിത്ര സമസ്യ സംസ്ഥാനതല ക്വിസ് മത്സരത്തി​െൻറ മലബാർ മേഖലതലത്തിൽ പെരളശ്ശേരി എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ് ടീം ഒന്നാം സ്ഥാനം നേടി. അഭിനവ് മനോജ്, കെ.ടി. സാഞ്ചിത്ത് എന്നിവരാണ് വിജയികൾ. വടകര മേമുണ്ട എച്ച്.എസ്.എസിലെ ജെ.ജെ. ചാരുദത്ത്, ബി.എസ്. ഷംന എന്നിവർ രണ്ടാം സ്ഥാനവും വണ്ടൂർ അരീക്കോട് എസ്.ഒ.എച്ച്.എസ്.എസിലെ എൻ. അമൽ ഹാസിൻ, വി.പി. തൗഫീഖ് അഹമ്മദ് എന്നിവർ മൂന്നാം സ്ഥാനവും നേടി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിജയികൾക്ക് േട്രാഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് മുഖ്യാതിഥിയായി. സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടർ പി. ബിജു, പുരാവസ്തു ഡയറക്ടർ ജെ. രജികുമാർ, മ്യൂസിയം-മൃഗശാല വകുപ്പ് ഡയറക്ടർ കെ. ഗംഗാധരൻ, കോഴിക്കോട് റീജനൽ ആർക്കൈവ്സ് ഡയറക്ടർ ജി.ബി. ഷാജിമോൻ, ബീന, യു. ബാബു ഗോപിനാഥ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.