പയ്യന്നൂർ: നിർദിഷ്ട പെട്രോളിയം സംഭരണപദ്ധതിക്കെതിരെ നവംബർ 19ന് 3.30ന് തലോത്ത് വയലിൽ മനുഷ്യച്ചങ്ങല തീർക്കുമെന്ന് പുഞ്ചക്കാട് ജനരക്ഷ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സീക്ക് ഡയറക്ടർ ടി.പി. പത്മനാഭൻ ഉദ്ഘാടനംചെയ്യും. പയ്യന്നൂർ റെയിൽവേ സ്റ്റേഷനും പെരുമ്പ പുഴക്കും ഇടയിലുള്ള വിശാലമായ നെൽവയൽ പ്രദേശത്താണ് പദ്ധതി വരുന്നത്. ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികൾക്കുവേണ്ടിയാണിത്------------ 77 ഏക്കർ സ്ഥലത്ത് പദ്ധതി വരുന്നത്. 20 ടാങ്കുകളിലായി 40 കോടി ലിറ്റർ സംഭരണശേഷിയുള്ള പദ്ധതി. പദ്ധതി ആവശ്യത്തിന് ശുദ്ധജലം കുഴൽക്കിണർ വഴി ശേഖരിക്കുമ്പോൾ പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറും. പെട്രോളിയം നിറക്കുമ്പോൾ ഇറ്റുവീഴുന്ന എണ്ണ വേലിയേറ്റ സമയത്ത് കിണറുകളിലെത്തും. പദ്ധതി അപകടഭീഷണി ഉയർത്തുന്ന ഒന്നുകൂടിയാണ്. പുഴയിലെത്തുന്ന പെട്രോളിയം മാലിന്യം മത്സ്യസമ്പത്തിനെ ഇല്ലാതാക്കും. വിസ്തൃതമായ പാടശേഖരം മണ്ണിട്ട് നികത്തപ്പെടും -ജനരക്ഷാ സമിതി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ടി.എം. വിക്ടർ, കെ.പി. അനീഷ്, സുധാകരൻ പുഞ്ചക്കാട്, പി. കണ്ണൻ, കെ. സുജിൽ, കെ.വി. അരുൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.