പൊയ്യമല പദ്ധതിയിൽ കുടിവെള്ളം നിലച്ചിട്ട് രണ്ടുമാസം

കേളകം: കേളകം പഞ്ചായത്തിലെ പൊയ്യമലയിൽ മലയോര വികസന ഏജൻസിയുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ യാഥാർഥ്യമാക്കിയ കുടിവെള്ള പദ്ധതി ഉപയോഗശൂന്യമായി. പമ്പ്ഹൗസ് തകരാർ മൂലം രണ്ട് മാസമായി കുടിവെള്ള വിതരണം നിലച്ചിട്ട്. 30 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 88 കുടുംബങ്ങളും ഒരു അംഗൻവാടിയും ഈ പദ്ധതിയുടെ ഉപഭോക്താക്കളായുണ്ട്. പദ്ധതി നാടിന് സമർപ്പിച്ച് ഒന്നര വർഷം കഴിെഞ്ഞങ്കിലും ഏതാനും മാസം മാത്രമാണ് ഇത് ഉപയോഗിക്കാൻ കഴിഞ്ഞത്. നിലവാരം കുറഞ്ഞ പ്ലംബിങ് സാമഗ്രികളാണ് പദ്ധതിക്കായി ഉപയോഗിച്ചതെന്ന നാട്ടുകാരുടെ സംശയം ഇപ്പോൾ ബലപ്പെട്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച് കരാറുകാരനോട് ചോദിക്കുമ്പോൾ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. കുടിവെള്ളമില്ലാത്തതുമൂലം 25 കുട്ടികൾ പഠിക്കുന്ന പൊയ്യമല അംഗൻവാടിയുടെ പ്രവർത്തനവും ഏറെ പ്രതിസന്ധിയിലായി. പദ്ധതിക്ക് പിന്നിൽ അഴിമതിയുണ്ടെന്നും പദ്ധതി ഉടൻ പ്രവർത്തനക്ഷമമാക്കിയില്ലെങ്കിൽ ജനപ്രതിനിധികളെയും കരാറുകാരെയുമടക്കം വഴിതടയുമെന്നും നാട്ടുകാർ പറയുന്നു. വനിതകൾക്ക് റബർ ടാപ്പിങ് പരിശീലനം കേളകം: റബർ ബോർഡി​െൻറയും കണിച്ചാർ റബർ കർഷക സംഘത്തി​െൻറയും ആഭിമുഖ്യത്തിൽ വനിതകൾക്കായി ടാപ്പിങ് പരിശീലനം നടത്തി. എ.ഡി.ഒ എം. ഗോപാലകൃഷ്ണൻ, ഇ. മാധവൻ, ലാറ്റക്സ് ഹാർവെസ്റ്റ് ടെക്നീഷ്യന്മാരായ കെ.എസ്. സജി, കെ.ജെ. ജോസഫ്, ടി.സി. രാജേന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.