വിശപ്പടക്കാൻ പൊലീസി​െൻറ 'അക്ഷയപാത്രം'

കണ്ണൂര്‍: നഗരത്തില്‍ അലഞ്ഞുതിരിയുന്നവര്‍ക്കും വിശന്നുതളര്‍ന്നവര്‍ക്കും വിശപ്പടക്കാൻ ഇനി കണ്ണൂര്‍ ടൗണ്‍ െപാലീസ് സ്‌റ്റേഷനരികിൽ അക്ഷയപാത്രമൊരുങ്ങുന്നു. ആവശ്യക്കാരെയും കാത്ത് സ്‌റ്റേഷൻമുറ്റത്ത് സ്ഥാപിക്കുന്ന ഫുഡ് ഫ്രീസറില്‍ ഭക്ഷണപ്പൊതികളുണ്ടാകും. അതില്‍നിന്ന് ഭക്ഷണമെടുത്ത് കഴിക്കാം. വിവിധ സംഘടനകളുടെ കീഴിലുള്ള ഇത്തരം പദ്ധതികളെ മാതൃകയാക്കിയാണ് കണ്ണൂര്‍ ജില്ല െപാലീസും രംഗത്തിറങ്ങിയത്. എല്ലാദിവസവും രാവിലെ മുതല്‍തന്നെ ഫ്രീസറില്‍ ഭക്ഷണമുണ്ടാകും. ഭിക്ഷാടനരഹിത നഗരം എന്ന ലക്ഷ്യവുമായാണ് സംരംഭത്തിന് തുടക്കമിടുന്നത്. ഭക്ഷണകേന്ദ്രത്തില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും. ദൃശ്യങ്ങള്‍ നിരീക്ഷിച്ച് സ്ഥിരമായി ഭക്ഷണത്തിന് എത്തുന്നവരെ കണ്ടെത്തും. കണ്ണൂര്‍ നഗരത്തില്‍ ഭിക്ഷാടകരും തെരുവില്‍ താമസിക്കുന്നവരും വര്‍ധിച്ചുവരുകയാണ്. ഇവരെ കണ്ടെത്തി പുനരധിവസിപ്പിക്കാനും പദ്ധതിയുണ്ട്. െപാലീസുകാര്‍ക്ക് പുറമേ സുമനസ്സുള്ള വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സൗജന്യഭക്ഷണം പദ്ധതിയിലേക്ക് ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാവുന്നതാണ്. അക്ഷയപാത്രം ഉടൻ പ്രവർത്തനപഥത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസെന്ന് ടൗൺ സി.െഎ രത്നകുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.