കാസർകോട്: ഇരിയ പൊടുവടുക്കത്ത് സി. ലീലയുടെ മരണം കൊലപാതകമാണെന്നും പ്രതി പശ്ചിമബംഗാൾ സ്വദേശിയാണെന്നും വാർത്ത പരന്നതിനെ തുടർന്ന് ആർ.എസ്.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കുനേരെ വംശീയ ആക്രമണം. തട്ടുമ്മല്‍, പൊടവടുക്കം ഭാഗങ്ങളിലെ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഇതരസംസ്ഥാന തൊഴിലാളികുടുംബങ്ങളെ ആർ.എസ്.എസുകാർ ബുധനാഴ്ച രാത്രി പത്തോടെ ഇറക്കിവിട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരോട് ക്രൂരമായാണ് സംഘം പെരുമാറിയത്. പുരുഷന്മാരെ തല്ലുകയും ചെയ്തു. ഭയന്നുവിറച്ച സ്ത്രീകൾ ഉച്ചത്തിൽ നിലവിളിച്ചു. ഗുണ്ടാ ആക്രമണത്തിൽ ഭയന്ന ഇവർ കൈയിൽ കിട്ടിയതെടുത്ത് ജീവനുംകൊണ്ടോടി. ഇറങ്ങിയോടിയവരെ പിന്നാലെയെത്തി മർദിക്കാനും ശ്രമമുണ്ടായി. വാഹനം കിട്ടാതെ എങ്ങോട്ടുപോകണമെന്നറിയാതെ ഇവർ പൊട്ടിക്കരഞ്ഞു. തുണിക്കെട്ടുകളും മറ്റുമായി ഇവർ കിലോമീറ്ററുകൾ നടന്നു. വെയിറ്റിങ് ഷെൽട്ടറിലും മറ്റും അന്തിയുറങ്ങി. കാഞ്ഞങ്ങാട് ഉൾെപ്പടെയുള്ള പട്ടണപ്രദേശങ്ങളിലെത്തിയാണ് പലരും അഭയംപ്രാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.