ചിത്രകാരക്കൂട്ടായ്​മ

തലശ്ശേരി: കലാസാംസ്കാരിക-സാമൂഹികരംഗത്ത് തലശ്ശേരിക്ക് തനത് സംഭാവനകൾ നൽകാൻ ചിത്രകാരന്മാരുടെ കൂട്ടായ്മ രൂപംകൊള്ളുന്നു. പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ് ഫോറം എന്നപേരിലാണ് കൂട്ടായ്മ രൂപവത്കരിച്ചത്. ഫോറം ഉദ്ഘാടനവും 48ഒാളം കലാകാരന്മാരുടെ ചിത്രപ്രദര്‍ശന ഉദ്ഘാടനവും ശനിയാഴ്ച ഉച്ച മൂന്നിന് തിരുവങ്ങാട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തില്‍ ചെയർമാൻ ടി. ദീപേഷ്, വൈസ് ചെയർമാൻ അരുണ്‍ജിത്ത് പഴശ്ശി, സെക്രട്ടറി അനിരുദ്ധൻ എട്ടുവീട്ടിൽ, ജോ. സെക്രട്ടറി കെ. ഹരിദാസ്, ട്രഷറർ രാജേഷ് കൂരാറ എന്നിവര്‍ പെങ്കടുത്തു. തലശ്ശേരി നോര്‍ത്ത് ഉപജില്ല കലോത്സവം തുടങ്ങി തലശ്ശേരി: തലശ്ശേരി നോര്‍ത്ത് ഉപജില്ല സ്‌കൂള്‍ കലോത്സവം വടക്കുമ്പാട് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ആരംഭിച്ചു. നാലു ദിവസമായി നടക്കുന്ന കലോത്സവം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസീല ഫാറൂഖ് അധ്യക്ഷത വഹിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മെംബര്‍ സി. ഷീജ, എ.ഇ.ഒ എ. അംസ, സംഘാടകസമിതി കൺവീനർ പി. സുരേഷ്, രമേശൻ പയ്യമ്പള്ളി, പ്രകാശ് ബാബു എന്നിവർ സംസാരിച്ചു. വി. ശാലിനി സ്വാഗതവും ആര്യ ബാബു നന്ദിയും പറഞ്ഞു. ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം അഡ്വ. എ.എന്‍. ഷംസീര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ അധ്യക്ഷത വഹിക്കും. എൺപതോളം സ്‌കൂളുകളില്‍നിന്നായി 3000ത്തോളം വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.