തലശ്ശേരി: എൻജിനീയറിങ് വർക്സിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. അഗ്നിശമനസേനയെത്തി തക്കസമയത്ത് തീയണച്ചതിനാൽ വൻ ദുരന്തമൊഴിവായി. എരഞ്ഞോളി പാലത്തിന് സമീപത്തെ എസ്സാർ എൻജിനീയറിങ് വർക്സിൽ വ്യാഴാഴ്ച വൈകീട്ട് 5.15നാണ് സംഭവം. വെൽഡിങ് ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽനിന്ന് തീ ഉയരുകയായിരുന്നു. ജീവനക്കാർ പുറത്തിറങ്ങിയോടിയതിനാലാണ് ആളപായം ഒഴിവായത്. സ്റ്റേഷൻ ഒാഫിസർ പി. ഷാനിത്ത്, ലീഡിങ് ഫയർമാൻ സി.വി. വിനോദ് കുമാർ, ഫയർമാന്മാരായ സജിത്ത് കൈപ്പച്ചേരി, ഷഗിൻ, പ്രിയേഷ് എന്നിവർ ചേർന്നാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.