മട്ടന്നൂര്‍: പ്രമേഹദിനത്തില്‍ മട്ടന്നൂര്‍ ലയണ്‍സ് ക്ലബ്, ലയണ്‍സ് ക്ലബ് ഓഫ് എയര്‍പോര്‍ട്ട് സിറ്റി എന്നിവചേര്‍ന്ന് സൗജന്യ നടത്തി. മട്ടന്നൂര്‍ ബസ്സ്റ്റാൻഡ് പരിസരത്ത് നഗരസഭ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. വി. മോഹനന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി.വി. ധനലക്ഷ്മി, ടി.പി. രവീന്ദ്രന്‍, കെ.എ. കുഞ്ഞികൃഷ്ണന്‍, കെ.വി. ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പുസ്തകപൂർണിമ മട്ടന്നൂര്‍: കുഴിക്കല്‍ എല്‍.പി സ്‌കൂളില്‍ പുസ്തകങ്ങള്‍ സമാഹരിക്കുക ലക്ഷ്യമിട്ട് നാട്ടുകാരുടെയും പി.ടി.എയുടെയും സഹകരണത്തോടെ പുസ്തകപൂർണിമ സംഘടിപ്പിച്ചു. ചെയര്‍പേഴ്‌സൻ പി. അനിത വേണു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ പി. പ്രസീന അധ്യക്ഷത വഹിച്ചു. എ.ഇ.ഒ എ.പി. അംബിക, എം. ഷീബ, എ.വി. രതീശന്‍, സി.വി. വിജയന്‍, എം.കെ. വിനോദ്, സി. പ്രിയ, പി.വി. വേണുഗോപാലന്‍, കെ.കെ. ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.