നെഹ്റു അനുസ്​മരണം

കാഞ്ഞങ്ങാട്: ലോകജനതക്ക് എന്നും വിസ്മയമായ ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിച്ച ജനനന്മമാത്രം ലക്ഷ്യമാക്കി ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ജവഹർലാൽ നെഹ്റുവെന്ന് കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. നെഹ്റുവി​െൻറ ജന്മവാർഷികാഘോഷത്തിൽ ഹോസ്ദുർഗിലെ നെഹ്റു പ്രതിമക്കുമുന്നിൽ നടത്തിയ അനുസ്മരണച്ചടങ്ങിൽ ഡി.വി. ബാലകൃഷ്ണൻ, എം. കുഞ്ഞികൃഷ്ണൻ, എൻ.കെ. രത്നാകരൻ, കെ.പി. മോഹനൻ, ദിനേശൻ മൂലക്കണ്ടം, കെ. ലീലാവതി, തങ്കമണി, ശ്രീധരൻ നായർ, നിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.