കണ്ണൂർ: സി.പി.എം ഏരിയ സമ്മേളനങ്ങളിൽ പി. ജയരാജൻ വിഷയം ചൂേടറിയ ചർച്ചയാകും. കാര്യമായ വിവാദങ്ങളൊന്നുമില്ലാതെ സമ്മേളനം പുരോഗമിക്കുന്നതിനിെടയാണ് 'ജയരാജ പൂജ' ചർച്ചക്ക് പാർട്ടിതന്നെ വഴിമരുന്നിട്ടത്. ഏരിയ സമ്മേളനങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമായി. 18 ഏരിയ സമ്മേളനങ്ങൾ ഡിസംബർ 16വെര നീളും. ജയരാജനെതിരായ സംസ്ഥാനസമിതിയുടെ ആക്ഷേപം പുറത്തുവന്നതിെൻറ ചൂടാറുന്നതിനുമുമ്പാണ് ഏരിയ സമ്മേളനങ്ങൾ ചേരുന്നത്. സ്വാഭാവികമായും ഇക്കാര്യം പ്രതിനിധികൾ ഉന്നയിക്കും. വാഴ്ത്തുപാട്ടും ഫ്ലക്സ് ബോർഡുകളുമൊക്കെയായി പി. ജയരാജൻ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നുവെന്ന വിമർശനമാണ് സംസ്ഥാനനേതൃത്വം ഉന്നയിക്കുന്നത്. കമ്യൂണിസ്റ്റ് രീതിക്ക് ചേർന്നതല്ലെന്ന് സമ്മതിക്കുേമ്പാഴും പാട്ടും ഫ്ലക്സ് ബോർഡും തങ്ങളുടെ വികാരമാണ് എന്നാണ് കണ്ണൂരിലെ അണികളുടെ പൊതുവികാരം. സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള പ്രതികരണങ്ങളുടെ പ്രവാഹമാണ്. സമ്മേളനങ്ങളിൽ പ്രതിനിധികൾ ഇക്കാര്യം ഉന്നയിക്കുേമ്പാൾ നേതൃത്വത്തിനെതിരായ ആക്ഷേപവും പി. ജയരാജെൻറ ജനപ്രീതി ഉയരുന്നതിൽ ചില നേതാക്കളുടെ ആശങ്കയുമാണ് വ്യക്തിപൂജ ആക്ഷേപത്തിന് പിന്നിലെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. എം.വി. ഗോവിന്ദനാണ് ജയരാജനെതിരായ ആക്ഷേപം സംസ്ഥാന സെക്രേട്ടറിയറ്റിൽ ഉന്നയിച്ചത്. കോടിയേരിയും പിണറായിയും അതിനോട് യോജിക്കുകയും ചെയ്തതോടെയാണ് പി. ജയരാജൻ നേതൃത്വത്തിൽ ഒറ്റപ്പെട്ടത്. സമ്മേളനചർച്ചകളിൽ ഇക്കാര്യം പരാമർശിക്കപ്പെടുേമ്പാൾ ചർച്ചക്ക് ചൂടേറുമെന്ന് ഉറപ്പ്. പാർട്ടി അണികളിൽ പി. ജയരാജനുള്ള പിന്തുണക്ക് പുതിയസാഹചര്യത്തിലും കുറവുവന്നിട്ടില്ല. മാത്രമല്ല, ജയരാജനെ താരമായി കാണുന്നവർ അക്കാര്യം ആവർത്തിച്ച് പ്രകടമാക്കുന്നതാണ് കാണുന്നത്. ഇതോടെ പി. ജയരാജെൻറ വളർച്ചയിൽ അതൃപ്തിയുള്ളവർ ഒരുക്കിയ കുരുക്ക് സ്വന്തം കരുത്ത് അരക്കിട്ടുറപ്പിക്കാനുള്ള അവസരമാണ് പി. ജയരാജന് നൽകുന്നതെന്നും വിലയിരുത്തപ്പെടുന്നു. സി.പി.എം കണ്ണൂർ ഏരിയ സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമായി. മറ്റ് ഏരിയ സമ്മേളന തീയതികൾ: ശ്രീകണ്ഠപുരം-നവം. 18, 19, മയ്യിൽ, അണ്ടരക്കണ്ടി, ഇരിട്ടി-നവം. 22, 23, എടക്കാട്-ഡിസം. 1, 2, പാപ്പിനിശ്ശേരി-ഡിസം. 3, 4, പിണറായി, മട്ടന്നൂർ-ഡിസം. 5, 6, തലേശ്ശരി-ഡിസം. 7, 8, പയ്യന്നൂർ, ആലക്കോട്-ഡിസം. 8, 9, കൂത്തുപറമ്പ്, പേരാവൂർ, പെരിങ്ങോം-ഡിസം. 10, 11, തളിപ്പറമ്പ്-ഡിസം. 13, 14, പാനൂർ-ഡിസം. 16, 17.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.