പയ്യന്നൂർ: അടുത്തമാസം പരിയാരം മെഡിക്കൽ കോളജിൽ നടക്കുന്ന ആരോഗ്യ സർവകലാശാല ഇൻറർസോൺ കലോത്സവത്തിെൻറ . പരിയാരം മെഡിക്കൽ കോളജ് മെഡിക്കൽ എജുക്കേഷൻ ഹാളിൽ ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിയാരം മെഡിക്കൽ കോളജ് ചെയർമാൻ ശേഖരൻ മിനിയോടൻ അധ്യക്ഷത വഹിച്ചു. പി. പുരുഷോത്തമൻ, ഡോ. കെ. സുധാകരൻ, ഡോ. പി. സജി എന്നിവർ സംസാരിച്ചു. സംഘാടകസമിതി പാനൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ കെ. രവി അവതരിപ്പിച്ചു. സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി എം.പി. ശ്രുതി സ്വാഗതവും പരിയാരം മെഡിക്കൽ കോളജ് യൂനിയൻ ചെയർപേഴ്‌സൻ ടി.കെ. ശിൽപ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.വി. രാജേഷ് എം.എൽ.എ (ചെയ), മുഹമ്മദ് സിറാജ് (ജന. കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.