പയ്യന്നൂർ: വിടവാങ്ങി 103 വർഷം പിന്നിടുന്ന നവംബർ 14ന് മലയാളത്തിെൻറ ആദ്യ ചെറുകഥാകാരൻ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർക്ക് കുരുന്നുകളുടെ അക്ഷരപൂജ. ചൊവ്വാഴ്ച രാവിലെ 9.30ന് കേസരി നായനാരുടെ സ്മൃതിമണ്ഡപത്തിൽ കണ്ടോന്താർ ഇടമന യു.പി സ്കൂളിലെയും മാതമംഗലം ആദർശ് വിദ്യാലയത്തിെലയും 103 കുട്ടികൾ അവരുടെ രചനകൾ സമർപ്പിച്ചുകൊണ്ടാണ് അക്ഷരപൂജയർപ്പിച്ചത്. എഴുത്തുകാരനും പ്രഭാഷകനുമായ പി.കെ. സുരേഷ് കുമാർ ചെറുകഥ വാസനവികൃതി കുട്ടികൾക്ക് പരിചയപ്പെടുത്തി. മാതമംഗലത്തുനിന്ന് മൂന്നു കിലോമീറ്റർ ദൂരം പാണപ്പുഴ റോഡരികിലെ സ്മാരകശിൽപത്തിലായിരുന്നു സമർപ്പണം. വേങ്ങയിൽ കുടുംബാംഗങ്ങളും മലയാള പാഠശാലയും ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. പാഠശാല ഡയറക്ടർ ടി.പി. ഭാസ്കര പൊതുവാൾ, വേങ്ങയിൽ കുടുംബാംഗം ഇന്ദിരാമ്മ, ജയരാജ് മാതമംഗലം, ടി.എം. ഉമാവതി, യു.എം. ഉസ്മാൻ, എൻ. മേനാഹരൻ, ടി. അഖില, അശ്വതി പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.