മട്ടന്നൂർ: മട്ടന്നൂരിനടുത്ത നെല്ലൂന്നിയിൽ രണ്ടു സി.പി.എം പ്രവർത്തകർക്ക് പട്ടാപ്പകൽ വെട്ടേറ്റു. നെല്ലൂന്നി അംഗൻവാടിക്ക് സമീപത്തെ പി. സൂരജ് (26), പെരുമ്പച്ചാലിലെ പി. ജിതേഷ് (27) എന്നിവർക്കാണ് കൈകാലുകൾക്ക് വെേട്ടറ്റത്. ഇവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് സംഭവം. നെല്ലൂന്നി ഗ്രാമദീപം വായനശാലക്ക് മുന്നിൽ നിൽക്കുമ്പോഴാണ് ജിതേഷിന് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായി എത്തിയ മൂന്നംഗസംഘം ജിതേഷിനെ ആക്രമിച്ചശേഷം അരക്കിലോമീറ്റർ അകലെയുള്ള കള്ളുഷാപ്പിൽ കയറി സൂരജിനെയും വെട്ടുകയായിരുന്നു. കള്ളുഷാപ്പിലുണ്ടായിരുന്നവർ ആക്രമികളെ കണ്ട് ചിതറിയോടി. രക്ഷപ്പെടുന്നതിനിടെ ആക്രമികൾ ഉപേക്ഷിച്ച വാളും ബൈക്കും െപാലീസ് കസ്റ്റഡിയിൽ എടുത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് മട്ടന്നൂർ സി.ഐ എ.വി. ജോൺ, എസ്.ഐ രാജീവ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ കനത്ത െപാലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. രണ്ടു മാസത്തോളമായി നെല്ലൂന്നിയിൽ ഇരുവിഭാഗവും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം ആർ.എസ്.എസ് പ്രവർത്തകെൻറ ഓട്ടോ ടാക്സി തകർത്തിരുന്നു. ``````
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.