കണ്ണൂർ: ജില്ല ശാസ്ത്രമേളയുടെ ഭാഗമായുള്ള വൊക്കേഷനൽ എക്സ്പോയിൽ താൽപര്യത്തോടെ കയറിച്ചെന്നാൽ ആരുമൊന്ന് അമ്പരക്കും. കേവലമൊരു ചടങ്ങുമാത്രമായി ഇതെന്തിന് നടത്തുന്നുവെന്ന് തോന്നിപ്പോകും. അഗ്രികൾച്ചർ, മാർക്കറ്റിങ്, എം.എൽ.ടി, കാറ്ററിങ് മാനേജ്മെൻറ്, ഫാഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, പ്രിൻറിങ് തുടങ്ങിയവയാണ് വൊക്കേഷനൽ ഹയർ സെക്കൻഡറിയിലെ പ്രധാന വിഭാഗങ്ങൾ. ഇവയുമായി ബന്ധപ്പെട്ട് നിർമിക്കുന്ന ഉൽപന്നങ്ങളാണ് എക്സ്പോയിൽ പ്രദർശനവും വിപണനവും നടത്തേണ്ടത്. എന്നാൽ, ഈ വിഷയങ്ങളിൽനിന്ന് വ്യതിചലിച്ചാണ് മിക്ക സ്കൂളുകളുെടയും സ്റ്റാളുകൾ. ഉപ്പിലിട്ട നെല്ലിക്കയും കൈതച്ചക്കയും മുതൽ പാക്കറ്റ് കടല, മിക്സ്ചർവരെ വിൽപനസ്റ്റാളുകളിലുണ്ട്. എൽ.ഇ.ഡി ബൾബ് മുതൽ ബ്രാൻഡഡ് കമ്പനികളുടെ ഉൽപന്നങ്ങൾപോലുമുണ്ട്. 47 സ്റ്റാളുകളാണ് എക്സ്പോയിലുള്ളത്. വി.എച്ച്.എസ്.ഇ കോഴ്സുകൾതന്നെ ഉപകാരപ്രദമാകുന്നില്ലെന്ന ചർച്ചകൾ നിലവിൽ നടക്കുന്നുണ്ട്. കുട്ടികളെ പ്ലസ് ടു വിദ്യാഭ്യാസം കഴിയുമ്പോഴേക്കും തൊഴില്‍ നേടാന്‍ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ദേശീയ നൈപുണ്യ വികസനപദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണെന്ന് അധ്യാപകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.