'സുജന സുഫല ഗ്രാമം' പദ്ധതിയുമായി കരിവെള്ളൂരി​െൻറ കുട്ടികൾ

കണ്ണൂര്‍: കുറഞ്ഞ ചെലവില്‍ ഒരു ഗ്രാമത്തെ എങ്ങനെ സ്വയംപര്യാപ്തമാക്കാമെന്നുകാണിച്ച് കുട്ടികളുടെ സുജന സുഫല ഗ്രാമം പദ്ധതി. കരിവെള്ളൂര്‍ എ.വി.എസ്.ജി.എച്ച്.എസ്.എസിലെ എ.പി. അപര്‍ണയും പി. ശോഭിതയുമാണ് റവന്യൂ ജില്ല ശാസ്ത്രമേളയിലെ ഹയര്‍ സെക്കൻഡറി വിഭാഗം സ്റ്റില്‍ മോഡല്‍ മത്സരത്തിൽ ഇത്തരമൊരു പദ്ധതി മുന്നോട്ടുവെക്കുന്നത്. കുറഞ്ഞ ചെലവിൽ നടപ്പാക്കാവുന്ന, എന്നാൽ ഗ്രാമത്തി​െൻറ മുഖച്ഛായ മാറ്റുന്ന ഏഴു പദ്ധതികളാണ് ഇവരുടെ സ്റ്റാളിലുള്ളത്. മഴക്കൊയ്ത്ത്, ബയോഗ്യാസ്, സോളാര്‍ പവര്‍ട്രീ, ഓര്‍ഗാനിക് ഫാമിങ്, വാട്ടര്‍ റീസൈക്ലിങ്, കൊതുകുനിവാരണ പദ്ധതി, സെല്‍ഫ് റിപ്പയറിങ് റോഡ് എന്നിവയാണ് പദ്ധതികൾ. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന ബയോഗ്യാസ് പദ്ധതി ഒരോ വീട്ടിലും സ്ഥാപിക്കുന്നതുവഴി ഗ്രാമത്തിലെയാകെ മാലിന്യപ്രശ്നം പരിഹരിക്കാം. ഇതില്‍നിന്നും ലഭിക്കുന്ന അവശിഷ്ടങ്ങള്‍ കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും പ്രോജക്ടിൽ പറയുന്നു. ഒരിക്കല്‍ ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന രീതിയാണ് വാട്ടര്‍ റീസൈക്ലിങ്. ബയോഗ്യാസ് സോളാര്‍ പവര്‍ ട്രീ വഴിയുള്ള സ്ട്രീറ്റ് ൈലറ്റിലൂടെ പ്രകാശ വിതരണവും ലൈറ്റില്‍നിന്നുവരുന്ന പ്രകാശ തീവ്രതയില്‍ കൊതുകുകള്‍ ചത്തൊടുങ്ങുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. ഇത്തരത്തില്‍ ഗ്രാമീണ മേഖലക്കാകെ മാതൃകയാകുന്ന പദ്ധതിയിലൂടെ കുറഞ്ഞ ചെലവില്‍ ഒരു ഗ്രാമത്തിന് സ്വയം പര്യാപ്തത കൈവരിക്കാന്‍ സാധിക്കുമെന്നാണ് അപര്‍ണയും ശോഭിതയും പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.