വനിതകൾക്ക് ഗാർമെൻറ്​ മെഷിനറി പരിശീലനം

കണ്ണൂർ: ജില്ല പഞ്ചായത്തി​െൻറ തുടർപദ്ധതിപ്രകാരം കണ്ണൂർ മുനീശ്വരൻ കോവിലിനു സമീപത്തെയും മാതമംഗലം വ്യവസായ എസ്റ്റേറ്റിലെയും പരിശീലനകേന്ദ്രങ്ങളിൽ വനിതകൾക്ക് ആധുനിക ഗാർമ​െൻറ് മെഷിനറിയിൽ സൗജന്യ പരിശീലനം നൽകുന്നു. 18നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് യാത്രാഭക്ഷണയിനത്തിൽ ദിനംപ്രതി 50 രൂപ പ്രകാരം നൽകും. താൽപര്യമുള്ള വനിതകൾ ബയോഡാറ്റസഹിതമുള്ള അപേക്ഷകൾ 20ന് മുമ്പ് മാനേജർ (ജില്ല പഞ്ചായത്ത്), ജില്ല വ്യവസായകേന്ദ്രം, കണ്ണൂർ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0497 2707522.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.