മാഹി: പൂഴിത്തലയിലെ നകുലൻ എന്ന അനിലിനെ പൊലീസ് മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തുന്ന സമരത്തിെൻറ ഭാഗമായി ഒപ്പുശേഖരണം നടത്തി. മാഹി സിവിൽ സ്റ്റേഷന് സമീപം നടന്ന ഒപ്പുശേഖരണം എഴുത്തുകാരൻ എം. രാഘവൻ ഉദ്ഘാടനം ചെയ്തു. പള്ളൂരിലും മാഹി തീരദേശത്തും ഒപ്പുശേഖരണം നടത്തി. നൂറുകണക്കിന് ഒപ്പുകളുമായുള്ള ഭീമഹരജി ലഫ്. ഗവർണർ, ഉന്നത പൊലീസ് അധികാരികൾ എന്നിവർക്ക് സമർപ്പിക്കും. മർദിച്ച തീരദേശ എസ്.ഐ ജയരാജനെ സർവിസിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ടും എസ്.ഐയെ സംരക്ഷിക്കുന്ന മാഹി െപാലീസിെൻറ നടപടിക്കെതിരെയും ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് തീരദേശ വികസന സംയുക്ത സമരസമിതി സമരം നടത്തുന്നത്. ഇതുസംബന്ധിച്ച് സമരസമിതി ഭാരവാഹികൾ ഗവർണറുമായി വിഡിയോ കോൺഫറൻസിങ്ങും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.