പ്രമോഷൻ തടസ്സപ്പെട്ട്​്​ മണ്ണുപര്യവേഷണ സംരക്ഷണവകുപ്പിലെ മിനിസ്​റ്റീരിയൽ ജീവനക്കാർ

കണ്ണൂർ: മണ്ണുപര്യവേഷണ സംരക്ഷണവകുപ്പിൽ പ്രമോഷൻ തടസ്സപ്പെട്ട് മിനിസ്റ്റീരിയൽ ജീവനക്കാർ. 25 വർഷത്തെ സർവിസ് ഉള്ളവർപോലും ഹെഡ് ക്ലർക്ക് തസ്തികയിലേക്കുവരെ സ്ഥാനക്കയറ്റം ലഭിക്കാതെ സീനിയർ ക്ലർക്ക് തസ്തികയിൽ വിരമിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മറ്റ് ഡിപ്പാർട്മ​െൻറുകളിലെപ്പോലെ ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കാത്തതാണ് ഉദ്യോഗസ്ഥരുടെ പ്രമോഷനെ തടസ്സപ്പെടുത്തുന്നത്. ജില്ല മണ്ണുപര്യവേഷണ സംരക്ഷണവകുപ്പിൽ നിലവിൽ ജോലിചെയ്തുവരുന്ന ഹെഡ് ക്ലർക്കുമാരെല്ലാം 23 വർഷത്തെ മൂന്നാമത്തെ ഹയർ ഗ്രേഡ് ലഭിച്ചവരും 27 വർഷത്തെ നാലാമത്തെ ഹയർ ഗ്രേഡിന് അർഹതയുള്ളവരുമാണ്. മറ്റ് ഡിപ്പാർട്മ​െൻറുകളിൽ ഇത്രയും സേവനകാലയളവുള്ള മിനിസ്റ്റീരിയൽ ജീവനക്കാർ ഗസറ്റഡ് പദവിയിലെത്തിയിട്ടുണ്ടാകും. ഉദ്യോഗസ്ഥർക്ക് മികവിനനുസരിച്ച് പടിപടിയായി ഡെപ്യൂട്ടി കലക്ടർ റാങ്കുവരെ ഉയരാമെങ്കിലും മണ്ണുപര്യേവഷണ വകുപ്പിൽ ഇത് സാധ്യമല്ല. നിലവിൽ 14 ജില്ലകളിലെയും ജില്ല ഒാഫിസുകളിൽ മിനിസ്റ്റീരിയൽ സ്റ്റാഫി​െൻറ ഉയർന്നതസ്തിക ഹെഡ് ക്ലർക്ക് തസ്തിക മാത്രമാണ്. ഹെഡ് ക്ലർക്ക്് തസ്തിക സീനിയർ സൂപ്രണ്ടായും ഡയറക്ടറേറ്റിലെ ഒരു െഹഡ്് ക്ലർക്ക് തസ്തിക ജൂനിയർ സൂപ്രണ്ടായും ഉയർത്തുക, ഡയറക്ടറേറ്റിലെ അഞ്ചു ജൂനിയർ സൂപ്രണ്ട് തസ്തികയിൽ നാലെണ്ണം സീനിയർ സൂപ്രണ്ട് ആയും നിലവിലുള്ള സീനിയർ സൂപ്രണ്ട് തസ്തിക അക്കൗണ്ട്സ് ഒാഫിസർ തസ്തികയായും ഉയർത്തുക എന്നിവ നടപ്പാക്കിയാൽ വർഷങ്ങളായുള്ള പ്രയാസങ്ങൾ ഒരുപരിധിവരെ പരിഹരിക്കാനാകുമെന്നാണ് ജീവനക്കാർ പറയുന്നത്. ഇക്കാര്യങ്ങൾ കാണിച്ച് മുഖ്യമന്ത്രിക്ക് ജീവനക്കാർ നിവേദനം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.